എല്ലാം ചെയ്തത് ഒററയ്ക്ക് ? പോലീസിന് സംശയം തീരുന്നില്ല

കൊച്ചി : യഹോവയുടെ സാക്ഷികൾ എന്ന പ്രാർഥനാക്കൂട്ടായ്മയുടെ കളമശ്ശേരിയിൽ നടന്ന സമ്മേളനത്തിൽ ബോംബുകൾ വെച്ച കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. മൂന്നുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു ബോംബ് നിര്‍മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉള്‍പ്പെടെയാണ് പൊലീസിന്റെ സംശയം.പ്രതിയെ തീവ്രവാദ സംഘങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന വാദവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. എല്ലാം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. രാവിലെ 7.30 ന് ആദ്യം പ്രാര്‍ഥന നടക്കുന്ന സ്ഥലത്ത് പോയി. പിന്നീട് അവിടെനിന്ന് പുറത്തിറങ്ങി. ബോംബിനൊപ്പം ഹാളില്‍ […]

കളമശ്ശേരിയിൽ നടന്നത് ബോംബാക്രമണം

കൊച്ചി:  ക്രൈസ്തവ  പ്രാർഥനാ വിഭാഗമായ  യഹോവ സാക്ഷികളുടെ കളമശ്ശേരിയിലെ സമ്മേളനത്തിനിടെ   ഉണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഞായറാഴ്ച രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. നടന്നത് ഉ​ഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായി. 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. ഐ.ഇ.ഡി വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി […]

സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ്

കോഴിക്കോട്: ലൈംഗികാതിക്രമം ആരോപിച്ച്,  സിനിമ നടനും ബി ജെ പിയുടെ മുൻ എം പിയുമായ സുരേഷ് ഗോപിയുയുടെ പേരിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. മാധ്യമപ്രവർത്തകയോടുള്ള മോശം പെരുമാറ്റം വിവാദമായതിനു പിന്നാലെ യാണ് പോലീസിൻ്റെ ഈ നീക്കം. ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്തതാണ് വകുപ്പ്. രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ശനിയാഴ്ച ഉച്ചയോടെ മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് […]

ടിപ്പു സുല്‍ത്താന്റെ വാള്‍ ആർക്കും വേണ്ട

ലണ്ടൻ : മുൻ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസിന് സമ്മാനമായി ലഭിച്ച, ടിപ്പു സുല്‍ത്താന്റെ സ്വകാര്യ വാളിന് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് ലേലം ഉപേക്ഷിച്ചു. ഇസ്രായേല്‍-ഗാസ യുദ്ധവും ഉയര്‍ന്ന വിലയും കാരണം വാള്‍ വാങ്ങാൻ ആരും താല്‍പ്പര്യം കാണിച്ചില്ല എന്നാണ് പറയുന്നത്. ലണ്ടനിലെ ക്രിസ്റ്റി ആണ് ഈ വാള്‍ വില്‍പ്പനയ്‌ക്ക് വെച്ചത്.15 കോടി മുതല്‍ 20 കോടി രൂപ വരെയായിരുന്നു ഇതിന്റെ ഏകദേശ വില.ഉയര്‍ന്ന വില കാരണം വാളിന് ലേലം വിളിക്കാൻ ആളുണ്ടായില്ല.ഈ വാള്‍ മിഡില്‍ ഈസ്റ്റിലെ ഒരു […]

എം.എം.ലോറൻസിനെ ഓർമ്മിക്കുമ്പോൾ …

പി.രാജൻ   വാർദ്ധക്യത്തിൽ വിശ്രമിക്കുന്ന മാർക്സിസ്റ്റ് നേതാവ് എം.എം.ലോറൻസിനെ എറണാകുളത്തെ വീട്ടിൽ പോയി കാണാൻ പറ്റാത്തതിൽ സങ്കടമുണ്ട്. ഞാൻ അദ്ദേഹത്തെപ്പോയി കാണണമെന്നു ഗുപ്തൻ, ഫേസ് ബുക്കിലെ  മുഖപുസ്തകത്തിലെഴുതിയപ്പോൾ ഒരു കുറ്റബോധം കൂടിയുണ്ടായി. ഇ.എം.എസിൻ്റെ മരുമകനായ ഗുപ്തനോട് എന്നെപ്പറ്റി ലോറൻസ് ചോദിച്ചുവോയെന്നു വിചാരിച്ചാണ് കുറ്റബോധമുണ്ടായത്. എനിക്ക് പരസഹായമില്ലാതെ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയാണ് ഇപ്പോൾ. ഞാൻ സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരിക്കെയാണ് ലോറൻസിനെ പരിചയപ്പെട്ടുന്നത്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിലും മറ്റും പ്രതിയായിരുന്ന ലോറൻസ് എറണാകുളത്തെ തോട്ടി തൊഴിലാളികളെ […]

പത്രാധിപർ എന്നാൽ ഗോപാലകൃഷ്ണൻ

എസ്. ശ്രീകണ്ഠൻ   കെ.ഗോപാലകൃഷ്ണൻ ഒരു തികഞ്ഞ പ്രൊഫഷണലാണ്. റിപ്പോർട്ടറായും പത്രാധിപരായും ഒക്കെ അതു തെളിയിച്ചിട്ടുണ്ട്. ആർക്കെങ്കിലും വെട്ടി ഒതുക്കാവുന്ന തരത്തിലല്ല അതിൻ്റെ നിൽപ്പ്. വി.കെ.മാധവൻകുട്ടി ,നരേന്ദ്രൻ, കെ.ഗോപാലകൃഷ്ണൻ എന്നിവർ മലയാള നാട്ടിൽ നിന്നു പോയി ഡൽഹിയിൽ കസറിയവരാണ്. മാധവൻകുട്ടി മാതൃഭൂമിയെ ഉത്തരേന്ത്യൻ ഗോസായിമാർക്കിടയിൽ കുട്ടീസ് പേപ്പറാക്കി. അത്രയൊന്നും വളർന്നില്ലെങ്കിലും ഗോപാൽജി,നരേന്ദ്രാദികൾ ഉൾക്കാഴ്ചയുള്ള റിപ്പോർട്ടുകൾ അയച്ച് പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയവരാണ്. എന്നെ പോലുള്ള പൈതങ്ങൾ ഒരു കാലത്ത് കേരള കൗമുദി തപ്പി നടന്നത് നരേന്ദ്രനെ വായിക്കാനാണ്. […]

വീണയുടെ വരുമാനം: മന്ത്രി റിയാസ് മറച്ചുവെച്ചു ?

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ ഭർത്താവ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ വീണയുടെ വരുമാനമായി കാണിച്ചിരിക്കുന്നത് 1.08 കോടി രൂപ മാത്രം. ആദായ നികുതി റിട്ടേൺ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഈ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്. 2.97 കോടിയുടെ വരുമാനം മറച്ചുവച്ചിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. വീണയ്ക്കും അവരുടെ കമ്പനിയായ എക്സാലോജിക് സോല്യൂഷൻസും ജിഎസ്ടി രേഖകളനുസരിച്ച് 2017 മുതൽ 2021 വരെ വിവിധ കമ്പനികളുമായുള്ള കരാറിലൂടെ […]

സഖാക്കളേ മുന്നോട്ട് … മുന്നോട്ട് മുന്നോട്ട് മുന്നോട്ട് …

സതീഷ് കുമാർ വിശാഖപട്ടണം   കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന ആലപ്പുഴ പട്ടണത്തിലും പരിസരത്തുമുള്ള ഭൂസ്വത്തുക്കൾ മുഴുവനും ആ കാലഘട്ടത്തിൽ ഏതാനും ജന്മികളുടെ കൈവശത്തിലായിരുന്നു. കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ബീഡി തൊഴിലാളികളുമെല്ലാം ഇവരുടെ കൊടിയ ചൂഷണത്തിലൂടെ പൊറുതിമുട്ടിയാണ് അന്ന് ജീവിച്ചിരുന്നത്. ഈ സമയത്ത് കമ്മ്യൂണിസ്റ്റ പാർട്ടി തൊഴിലാളികളുടെ യാതനകൾക്കറുതിവരുത്താനായി മുന്നോട്ടുവന്നതോടെ ഭൂരിഭാഗം തൊഴിലാളികളും പാർട്ടി അനുഭാവികളായി മാറി … ജന്മിമാർക്കും തിരുവിതാംകൂർ മഹാരാജാവിനും എതിരായി തിരിഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നേരിടാൻ തന്നെ തിരുവതാംകൂറിന്റെ ദിവാനായിരുന്ന സർ സി […]

വിനായകൻ സഖാവ് ആയത് കൊണ്ടോ ?

കൊച്ചി : എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ സിനിമ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം എൽ എ ഉമാ തോമസ്. സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ് എച്ച് ഒ ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുവെന്ന് ഉമ പറഞ്ഞു. ഇത്രയും […]