ഭാഗ്യ സുരേഷിൻ്റെ താലികെട്ടു ചടങ്ങിൽ പ്രധാനമന്ത്രി മോദി

ഗുരുവായൂർ : സിനിമ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ താലികെട്ടു ചടങ്ങിൽ
പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരേഷിനെ മകൾ ഭാഗ്യയേയും വരൻ ശ്രേയസ് മോഹനനെയും അദ്ദേഹം അശീർവദിച്ചു.

ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങ്. തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാർക്കും ആശംസ അറിയിച്ചു. വധുവരന്മാർക്ക് അക്ഷതം നൽകി പ്രധാനമന്ത്രി അനുഗ്രഹിച്ചു.

ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്. ക്ഷേത്രത്തിൽ താമരമൊട്ടുകെണ്ട് തുലാഭാരം നടത്തി.

ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി വിശ്രമത്തിനുശേഷമാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കോളജ് ഗ്രൗണ്ടില്‍ വന്‍ ജനക്കൂട്ടമാണ് കാത്തുനിന്നത്.

വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖർ ഗുരുവായൂരിലെത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം പങ്കെടുത്തു. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തി.