ട്രഷറി പൂട്ടേണ്ടി വരുമോ ? ശമ്പളം മുടങ്ങുമോ ?

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിൽ ശമ്പളവും പെന്‍ഷനും വൈകുമോയെന്ന ആശങ്കയിലാണ് സർക്കാർ.

14 ദിവസമായി ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ്.ഓവര്‍ ഡ്രാഫ്റ്റ് മറികടക്കാനായോ എന്ന് വെള്ളിയാഴ്ച റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ എത്തിയാലേ അറിയാനാവൂ. മാറിയില്ലെങ്കില്‍ ഇടപാടുകള്‍ നിലയ്ക്കും.

വെള്ളിയാഴ്ച തുടങ്ങേണ്ട ശമ്പളം, പെന്‍ഷന്‍ വിതരണവും തടസ്സപ്പെടും.ഇപ്പോള്‍ ഏകദേശം 3700 കോടിയാണ് ഓവര്‍ ഡ്രാഫ്റ്റ്. വ്യാഴാഴ്ചവരെയായിരുന്നു ഓവര്‍ ഡ്രാഫ്റ്റില്‍ തുടരാമായിരുന്നത്. ഇതിനകം ഓവര്‍ ഡ്രാഫ്റ്റ് നീങ്ങിയില്ലെങ്കില്‍ ട്രഷറി പൂട്ടേണ്ടിവരും.