ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്

In Editors Pick, Special Story
October 30, 2023
കൊച്ചി:സുരേഷ് ഗോപിക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ .

സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്..ജോയ് മാത്യു എഴുതുന്നു
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ –
“സന്ദേശം “സിനിമ ഇറങ്ങി
ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു .
ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല.
‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക !
ഇതിനപ്പുറം ഒന്നുമില്ല.”
സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം
അദ്ദേഹം എത്തരക്കാരനാണെന്ന്.
അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ് .
(ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാർട്ടിക്കാരെ പരിചയപ്പെടാൻ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ഇന്നുമുതൽ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു )