കൊറോണ വാക്സിൻ സാക്ഷ്യപത്രത്തിൽ നിന്ന് മോദി അപ്രത്യക്ഷമായി

ന്യൂഡൽഹി: കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന സാക്ഷ്യപത്രത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അപ്രത്യക്ഷമായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം. ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ ചിത്രം കാണാതായത്. .വാക്സീൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് […]

അസഹ്യമായ ചൂട്: വിദ്യാലയങ്ങൾ അടച്ചിടുന്നു

തിരുവനന്തപുരം: ഉഷ്ണതരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ മേയ് ആറ് വരെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണു തീരുമാനം. സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 മണിവരെ ഒഴിവാക്കാൻ നിർദേശം നൽകും. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കും. ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ […]

പ്രജ്വലിന്റെ പാസ്പോര്‍ട്ട്: പ്രധാനമന്ത്രിക്ക് സിദ്ധരാമയ്യയുടെ കത്ത്

ബംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ചാണ് പ്രജ്വല്‍ രാജ്യം വിട്ടതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. നിരവധി സ്ത്രീകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന പ്രജ്വല്‍ രേവണ്ണ (33) പ്രതിയായ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. സി.ഐ.ഡി വിഭാഗം […]

എസ് എൻ സി ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ

ന്യൂഡല്‍ഹി : മൂഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട എസ് എൻ സി ലാവ്‍ലിൻ കേസിൽ സുപ്രീംകോടതിയിൽ വ്യാഴാഴ്ച അന്തിമവാദം നടക്കും. ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി കേരള സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്. മറ്റ് […]

Featured, Special Story
May 02, 2024

ദിവസ കൂലി തൊഴിലാളിയോട് ഏറ്റുമുട്ടുന്ന നിങ്ങളാണോ കമ്മ്യൂണിസ്റ്

    കൊച്ചി: ” കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു” മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ . തന്റെ  വാഹനത്തിന് പോകാൻ സൈഡ് തന്നില്ലെന്ന് ആരോപിച്ചായിരുന്നു ആര്യാ രാജേന്ദ്രനും കാറിൽ കൂടെ ഉണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് കെഎസ്ആർടിസി തടഞ്ഞു നിർത്തിയത്. എന്നാൽ സം​ഗതി […]

വീണ്ടും വരുന്നു ബാഹുബലി

ഹൈദരാബാദ് : സിനിമയുടെ മുഖം മാറ്റിയ ചിത്രമായ എസ്‌എസ് രാജമൗലിയുടെ ബാഹുബലി വീണ്ടും വരുന്നു. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്.ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന് പേരിട്ട പുതിയ അനിമേറ്റഡ് സീരീസാണ് രാജമൗലി പ്രഖ്യാപിച്ചത്. മഹിഷ്മതിയിലെ ജനങ്ങള്‍ അവന്റെ പേര് വിളിച്ചാല്‍ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല.- എന്ന അടിക്കുറിപ്പിലാണ് സീരീസിന്റെ പേര് പുറത്തുവിട്ടത്. ട്രെയിലര്‍ വൈകാതെ പുറത്തുവരും.ചിത്രത്തിലെ കഥാപാത്രങ്ങലെ തീരുമാനിച്ചിട്ടില്ല. ബാഹുബലിയെക്കുറിച്ച്‌ വരുന്ന ആദ്യത്തെ ആനിമേറ്റഡ് സീരീസല്ല […]

ബസിലെ മെമ്മറി കാർഡ് ഒളിപ്പിച്ചുവെന്ന് പോലീസ്

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കവുമായി ബന്ധപ്പെട്ട കേസിൽ ബസിലെ ഡിവിആര്‍ പരിശോധിച്ചപ്പോൾ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്. കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ആണ് ഡിവിആര്‍ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതിനുള്ളില്‍ മെമ്മറി കാര്‍ഡില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്നും കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെനന്നും പോലീസ് അറിയിച്ചു. ഇതുവരെ റോഡുകളിൽ സ്ഥാപിച്ച പല സിസിടിവി ദ്യശ്യങ്ങളാണ് പരിശോധിച്ചത്. ഇതിനിടെയിലാണ് […]

സ്ത്രീ പീഡന കേസിലെ പ്രതികളെ മോദി സഹായിക്കുന്നു: പ്രിയങ്ക ഗാന്ധി

ഗോഹത്തി : കർണാടകയിൽ നിന്നുള്ള ലോക്‌സഭാംഗവും ജെഡി(എസ്) നേതാവുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണങ്ങളിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഏപ്രിൽ 26ന് കർണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ജർമ്മനിയിലേക്ക് പലായനം ചെയ്ത രേവണ്ണയെ രാജ്യം വിടുന്നത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞില്ലെന്ന് അവർ ആരോപിച്ചു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ അനന്തരവനുമാണ് പ്രജ്വല്.കോൺഗ്രസിൻ്റെയും […]