ഇന്ത്യയുടെ നിര്‍ണ്ണായക ദിവസം; പ്രാണപ്രതിഷ്ഠക്ക് ആശംസയുമായി നടന്‍ അര്‍ജുന്‍

ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ദിവസമാണ് പ്രാണപ്രതിഷ്ഠ നടക്കുന്ന ജനവരി 22 എന്നും നടന്‍ അര്‍ജുന്‍ പറഞ്ഞു. ഈ കീര്‍ത്തിക്ക് പിന്നില്‍ നേതാക്കള്‍ മാത്രമല്ല, നൂറ്റാണ്ടുകളായി അതിന് വേണ്ടി ജീവന്‍ വെടിഞ്ഞ സാധാരണക്കാരുമുണ്ടെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു. രാമക്ഷേത്രമെന്ന വിശുദ്ധ ലക്ഷ്യത്തിന് വേണ്ടി ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിയ്ക്കുന്ന കാലത്തും ജനങ്ങള്‍ ശബ്ദമുയര്‍ത്തി. കഴിഞ്ഞ 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് ജീവിതങ്ങള്‍ ബലികൊടുക്കപ്പെട്ടു. രാമക്ഷേത്രത്തിന് വേണ്ടി ജീവന്‍വെടിഞ്ഞവരുടെ ചിന്തകളും ധീരതയും പാഴായില്ലെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ ഇന്ത്യക്കാരുടെയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി മോദിയ്ക്കും […]

Editors Pick, കേരളം
January 21, 2024

കുര്‍ബാന ഏകീകരണം; സിനഡ് സര്‍ക്കുലര്‍ വായിക്കാതെ പള്ളികള്‍

കൊച്ചി: സിറോ മലബാര്‍ സിനഡ് മെത്രാന്മാരുടെ സംയുക്ത സര്‍ക്കുലര്‍ വായിക്കാതെ പള്ളികളും കോണ്‍വെന്റുകളും. എറണാകുളം അതിരൂപതയില്‍ ഞായറാഴ്ച കുര്‍ബാന നടന്ന 328 പള്ളികളില്‍ വെറും 10 പള്ളികളില്‍ മാത്രമാണ് സിറോ മലബാര്‍ സിനഡ് മെത്രാന്മാരുടെ സംയുക്ത സര്‍ക്കുലര്‍ വായിച്ചത്. 318 പള്ളികളും സിനഡ് സര്‍ക്കുലര്‍ തള്ളിക്കളഞ്ഞു. ഇതില്‍ സ്ഥാപനങ്ങളും കോണ്‍വെന്റുകളും ഉള്‍പ്പെടെ നേതൃത്വത്തിന് എതിരാണ്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പിന് ശേഷം സിനഡിന്റെ അവസാന ദിവസമായ ജനുവരി 13ന്, സിറോ മലബാര്‍ സഭ പള്ളികളിലും മറ്റു […]

പഴുതടച്ച സുരക്ഷയില്‍ അയോധ്യ

അയോധ്യ: പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ജനം ഒഴുകിയെത്തുമ്പോള്‍ അതിശക്തമായ സുരക്ഷയിലാണ് അയോധ്യ. ‘കുതിരപ്പട്ടാളം’ മുതല്‍ സൂപ്പര്‍ ബൈക്കുകളില്‍ റോന്തു ചുറ്റുന്ന ഭീകര വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ വരെയുള്ള സുരക്ഷയാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികളു എണ്ണായിരത്തിലേറെ വിഐപികളും ക്ഷണിക്കപ്പെട്ട അതിഥികളുമെത്തുന്ന ചടങ്ങില്‍ സുരക്ഷാവീഴ്ച്ച ഉണ്ടാവാതിരിക്കാന്‍ സേനകളുടെ നേരിട്ടുള്ള നിയന്ത്രണവുമുണ്ട്. ക്ഷണം ലഭിക്കാത്ത ഒരാളെയോ വാഹനത്തെയോ ജനുവരി 22ന് അയോധ്യ ക്ഷേത്രപരിസരത്തേക്കു കടത്തിവിടില്ല. ആകാശം വഴിയുള്ള അപകടങ്ങള്‍ തടയാന്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനവും സജ്ജം. ഇരുപതിനായിരത്തിലേറെ സുരക്ഷാ […]

രാം ലല്ല ചിത്രം പുറത്തായതില്‍ അന്വേഷണം

അയോധ്യ: പ്രാണപ്രതിഷ്ഠയ്‌ക്കൊരുക്കിയ വിഗ്രഹത്തിന്റെ ചിത്രം പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍. ഉദ്യോഗസ്ഥരോ മറ്റോ എടുത്ത ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നതെന്നു കരുതുന്നതായും പറഞ്ഞു. വിഗ്രഹത്തിന്റെ കണ്ണു കെട്ടാത്ത ചിത്രം പുറത്താകരുതായിരുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും നിലവില്‍ രാംലല്ല ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു. നാളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. രാ ലല്ല ക്ഷേത്രത്തില്‍ എത്തിച്ചതുമുതലുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതോടെ മുന്‍നിര മാധ്യമങ്ങളടക്കം ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. നേത്രോന്മീലനത്തിന് മുന്നേ ചിത്രങ്ങള്‍ […]

എസ്എഫ്ഐ നേതാവിന് വെട്ടേറ്റ കേസില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പി.എ. അബ്ദുല്‍ നാസറിന് വെട്ടേറ്റ സംഭവത്തില്‍ എട്ടാംപ്രതി എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും കെ.എസ്.യു പ്രവര്‍ത്തകനുമായ മുഹമ്മദ് ഇജ്‌ലാല്‍ അറസ്റ്റില്‍. ബുധനാഴ്ച കോളേജിലെ അറബിക് അധ്യാപകന്‍ ഡോ. കെ.എം. നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്കുനയിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എം.ജി. സര്‍വകലാശാലാ നാടകോത്സവത്തിന്റെ ഭാഗമായി കാമ്പസിനകത്ത് നാടക പരിശീലനമുണ്ടായിരുന്നു. ഇതിന്റെ ചുമതലക്കാരനായ നാസര്‍ പരിശീലനത്തിനുശേഷം ഇറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന യൂണിറ്റ് കമ്മിറ്റിയംഗം ബി.എ. ഫിലോസഫി രണ്ടാം […]

കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമാക്കി ബിജെപി

ന്യൂഡല്‍ഹി: ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാര്‍ട്ടികളിലെ അതൃപ്തരും എന്നാല്‍ സ്വാധീനമുള്ളവരുമായ നേതാക്കളെ പാളയത്തിലെത്തിക്കാന്‍ ബിജെപി നീക്കം. കേരളത്തിലും ഈ നീക്കമുണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസിലെ സ്വാധീനമുള്ള നേതാക്കളെയാണ് പ്രധാനമായും നോട്ടമിടുന്നത്. ഇതിനായി ഉന്നതതല സമിതിക്ക് ചുമതല നല്‍കി. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരുള്‍പ്പെടുന്നതാണ് സമിതി. കോണ്‍ഗ്രസില്‍ രാഹുല്‍ ബ്രിഗേഡിലടക്കമുള്ള ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെയാണ് […]

വീണയ്ക്ക് കള്ളപ്പണം: ഇ ഡിയും സി ബി ഐയും വരാൻ സാധ്യത

കൊച്ചി :മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ഉടമസ്ഥതയിൽ ബംഗളുരുവിൽ പ്രവർത്തിച്ചിരുന്ന എക്സാലോജിക്‌ എന്ന സോഫ്റ്റ്‌വെയർ കമ്പനി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവും അഴിമതി നിരോധന നിയമവും ലംഘിച്ചതായി കമ്പനി റജിസ്ട്രാറുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടെന്നും പ്രോസിക്യൂഷന് വിധേയമാക്കപ്പെടാൻ തക്കവണ്ണം ഗുരുതരമായ കുറ്റങ്ങൾ കമ്പനി ഉടമകൾ നടത്തിയിട്ടുണ്ടെന്നും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ ഒ സി) റിപ്പോർട്ട്.ലംഘനം പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ തുടരന്വേഷണം ഇ ഡിയെയും സി ബി […]

Editors Pick, കേരളം
January 11, 2024

അയോധ്യ: കോണ്‍ഗ്രസിനെതിരെ എന്‍എസ്എസ്

ചങ്ങനാശേരി: രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും എന്‍എസ്എസിന്റെ പരോക്ഷ വിമര്‍ശനം. രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് എന്‍.എസ്.എസ്. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ഥതയ്ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചോ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയോ അല്ല എന്‍.എസ്.എസ്. നിലപാട് സ്വീകരിക്കുന്നത്. ഈശ്വര വിശ്വാസത്തിന്റെ […]

Editors Pick
January 11, 2024

സവാദ് വിവാഹം കഴിച്ചതും വ്യാജപ്പേരില്‍

കാസര്‍ഗോഡ്: കൈവെട്ടുകേസില്‍ പിടിയിലായ സവാദ് വിവാഹം കഴിച്ചതും വ്യാജപ്പേരില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം തുളുനാട്ടില്‍ നിന്നും വിവാഹിതനായ സജാദ് അവിടെ നല്‍കിയിരുന്ന പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ സമയത്ത് പള്ളിയില്‍ നല്‍കിയ പേര് ഷാനവാസ് എന്നായിരുന്നു. നേരത്തേ ഉള്ളാര്‍ ദര്‍ഗയില്‍ നിന്നും പരിചയപ്പെട്ടയാളുടെ മകളെയായിരുന്നു സജാദ് വിവാഹം കഴിച്ചത്. വിവാഹസമയത്ത് താന്‍ കണ്ണൂര്‍ സ്വദേശിയാണെന്ന് സജാദ് പെണ്‍വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. 2016 ഫെബ്രുവരിയിലായിരുന്നു വിവാഹം നടന്നത്. വിവാഹസമയത്ത് വരന്‍ കൈവെട്ടുകേസ് പ്രതിയാണെന്ന് അറിയില്ലായിരുന്നെന്നും അക്കാര്യത്തിലൊന്നും കൂടുതല്‍ അന്വേഷണം നടത്തിയിരുന്നില്ല എന്നും […]