തിരഞ്ഞെടുപ്പ് ബോണ്ട്: അദാനി,റിലയൻസ് കമ്പനികളുടെ പേരില്ല

ന്യൂഡൽഹി : രാഷ്ട്രീയ സംഭാവനകൾ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി.രാജ്യത്തെ വ്യവസായ ഭീമന്മാരായ അദാനി, റിലയൻസ് എന്നീ കമ്പനികളുടെ പേര് ഇതുസംബന്ധിച്ച വിവരങ്ങളിൽ കാണുന്നില്ല. ബോണ്ടുകളുടെ 75 ശതമാനവും ബിജെപിയാണ് പങ്കുപറ്റിയിരിക്കുന്നത്.കോണ്‍ഗ്രസ്, എഐഎഡിഎംകെ, ബിആര്‍എസ്, ശിവസേന, ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജനതാദള്‍ എസ്, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ബിജു ജനതാ ദള്‍, എന്‍സിപി, ആംആദ്മി പാര്‍ട്ടി, ജെഡിയു, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, ജെഎംഎം, തുടങ്ങിയവര്‍ […]

എല്ലാ മണ്ഡലവും യു ഡി എഫിന് എന്ന് പ്രവചനം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 മണ്ഡലത്തിലും യു.ഡി.എഫ് ജയിക്കുമെന്ന് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയിലെ നിഗമനം. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫും കേന്ദ്ര സർക്കാരിനെ നയിക്കുന്ന എന്‍ഡിഎയും പച്ചതൊടില്ല. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കുറിയും വയനാട്ടിൽ മൽസരിക്കുന്നത് യു ഡി എഫിനു ഗൂണം ചെയ്യും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ല്‍ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് […]

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കേ, കേന്ദ്ര സർക്കാർ പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ബി ജെ പി നയിക്കുന്ന എൻ ഡി എ സർക്കാരിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു ഈ നിയമം. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. […]

തിരഞ്ഞെടുപ്പ് ബോണ്ട്: എസ്.ബി.ഐക്ക് വിമര്‍ശനം.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങൾ എസ്.ബി.ഐ, മാർച്ച് 12-ന് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാര്‍ച്ച് 15-ന് അകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിർദേശിച്ചു വിധി പ്രസ്താവിച്ചിട്ട് മൂന്ന് ആഴ്ച പിന്നിട്ടിട്ടും വിധി നടപ്പാക്കുന്നതിന് എന്തു നടപടിയാണ് എസ്ബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കോടതി ചോദിച്ചു.ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്.ബി.ഐയുടെ മുംബൈ ബ്രാഞ്ചില്‍ ഉണ്ടെന്നും അത് പരസ്യപ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. സമയം നീട്ടിനല്‍കണമെന്ന എസ്.ബി.ഐയുടെ ഹര്‍ജി, ബി.ജെ.പി. […]

തിരഞ്ഞെടുപ്പ് തീയതി ഞായറാഴ്ചക്ക് മുമ്പ്

ന്യൂഡൽഹി :തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കില്ല. അടുത്ത ഞായറാഴ്ചയ്ക്ക് മുന്‍പ് പ്രഖ്യാപനം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അരുണ്‍ ഗോയല്‍ രാജിവച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. രാജിയില്‍ നിന്ന് പിന്മാറണണെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും അരുണ്‍ ഗോയല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി രാഷ്ട്രപതി അംഗീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അരുണ്‍ ഗോയലിന്റെ രാജി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് […]

തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

ന്യൂഡല്‍ഹി:  ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തിനിൽക്കേ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു.രാജിയുടെ കാരണം വ്യക്തമല്ല. അദ്ദേഹത്തിന്റെ നിയമനം വിവാദമായിരുന്നു. നിയമനത്തിന് എതിരെ സുപ്രീംകോടതിയില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹര്‍ജി നല്‍കിയിരുന്നു. രാജി രാഷ്ട്രപതി അംഗീകരിച്ചു. 2027 വരെയായിരുന്നു അരുണ്‍ ഗോയലിന്റെ കാലാവധി. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിലവില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അരുണ്‍ ഗോയല്‍ രാജിവച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ മാത്രമായി. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. പഞ്ചാബ് […]

രണ്ടായിരം കോടിയുടെ ലഹരിമരുന്ന്: നിർമാതാവ് അറസ്ററിൽ

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾ എന്ന പേരിൽ വിദേശത്തേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയെന്ന കേസിൽ ഡി എം കെ യുടെ മുൻ നേതാവും തമിഴ് സിനിമാ നിർമാതാവുമായ ജാഫർ സാദിഖിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റു ചെയ്തു. ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും ലഹരി കടത്തുന്നതിന്റെ സൂത്രധാരൻ ജാഫർ സാദിഖാണെന്ന് എൻസിബി കണ്ടെത്തി.തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായി ജാഫർ സാദിഖിന് അടുത്ത ബന്ധമുണ്ടായിരുന്നു. 2010ൽ ചെന്നൈ വെസ്റ്റിൽ ഡിഎംകെയുടെ എൻആർഐ വിങ്ങിന്റെ ഡെപ്യൂട്ടി ഓർഗനൈസറായാണ് രാഷ്ട്രീയ രംഗത്തെത്തിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് […]

വേണുഗോപാൽ വീണ്ടും: മുരളിയും ഷാഫിയും മൽസരത്തിന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെ. മുരളീധരൻ തൃശ്ശൂരിലും ഷാഫി പറമ്പിൽ വടകരയിലും മത്സരിക്കും. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ. കെ.സി.വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയിലെത്തും. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക: തിരുവനന്തപുരം- ശശി തരൂർ ആറ്റിങ്ങൽ- അടൂർ പ്രകാശ് ആലപ്പുഴ- കെ.സി. വേണുഗോപാൽ മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ് ഇടുക്കി- ഡീൻ കുര്യാക്കോസ് പത്തനംതിട്ട- ആന്റോ ആന്റണി എറണാകുളം- ഹൈബി ഈഡൻ ചാലക്കുടി- ബെന്നി ബഹനാൻ ആലത്തൂർ- രമ്യാ ഹരിദാസ് പാലക്കാട്- വി.കെ. ശ്രീകണ്ഠൻ തൃശ്ശൂർ- […]

അവഗണനയെന്ന് പദ്മജ വേണുഗോപാൽ; ഭാഗ്യം തേടി ബി ജെ പിയിലേക്ക്

ന്യൂഡൽഹി : മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ മകളും കെ.മുരളീധരൻ എം.പിയുടെ സഹോദരിയുമായ പദ്മജ വേണുഗോപാൽ ബി ജെ പി യിൽ ചേരുന്നു. കെ പി സി സി ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് അവർ. ഡൽഹിയിലെത്തി പദ്‍മജ ബി ജെ പി അംഗത്വം സ്വീകരിക്കും. കോൺഗ്രസ് അവഗണിക്കുന്നതു കൊണ്ടാണ് ഈ കൂറുമാററം എന്നാണ് വിശദീകരണം. പദ്മജ ബിജെപിയിൽ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവർ തന്നെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ […]

സിദ്ധാർത്ഥന്‍റെ മരണം കൊലപാതകം ?

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ ദുരൂഹതകൾ തുടരുന്നു. മൃതദേഹത്തിൽ തൂങ്ങിമരണത്തിന്‍റെ പരിക്കല്ലെന്ന് പൊലീസ് പറയുന്നു. മർദ്ദനവും മരണവും നടന്ന സ്ഥലം അടച്ചുപൂട്ടി മുദ്ര വെയ്ക്കുന്നതിൽ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് പ്രധാന വിമർശനം. സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയും മുമ്പേ കോളേജിൽ ആംബുലൻസ് എത്തിയതിലും ദൂരുഹതയുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്ന് മൃതദേഹം കൊണ്ടുപോകാൻ അനുമതി കിട്ടിയെന്നാണ് ഉച്ചയ്ക്ക് ഒന്നരയോടെ ആംബുലൻസുകാർ അധികൃതരോട് പറഞ്ഞത്. എന്നാൽ എഫ്ഐആർ അനുസരിച്ച് വൈകിട്ട് നാലരയോടെ മാത്രമാണ് മരണവിവരം […]