ഉഷ്ണ തരം​ഗം തുടരും ; മെയ് പകുതിയോടെ ചൂട് കുറയും

കൊച്ചി: കനത്ത ചൂടിന് ഉടനെങ്ങും ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.താപനില കുറയാൻ തുടങ്ങുക മെയ് പകുതിയോടെ മാത്രമായിരിക്കും. വടക്കൻ കേരളമുൾപ്പടെ ദക്ഷിണേന്ത്യയിൽ നാല് മേഖലകളിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയുണ്ട്. 5 ദിവസത്തേക്ക് പലയിടങ്ങളിലും റെഡ് – ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. മെയ് മാസം പകുതിയോടെ മാത്രമേ അന്തരീക്ഷ താപനിലയിൽ കുറവ് പ്രതീക്ഷിക്കേണ്ടതുള്ളൂ. മെയ് പകുതി വരെ ദക്ഷിണേന്ത്യയിലാകെ കടുത്ത ചൂട് തുടരും. വടക്കൻ കേരളത്തിലടക്കം അഞ്ച് ദിവസംകൂടി ഉഷ്ണ തരം​ഗ സാധ്യതയുണ്ട് […]

കോവിഷീൽഡിന് മാരക പാർശ്വഫലം എന്ന് സമ്മതിച്ചു നിർമാതാക്കൾ

ലണ്ടൻ: കൊറോണ രോഗ പ്രതിരോധ വാക്സിനായ കോവിഷീൽഡ് രോഗം വിതയ്ക്കുന്നു എന്ന് സമ്മതിച്ചു നിർമാതാക്കൾ ബ്രിട്ടനിലെ ഹൈക്കോടതിയിൽ മൊഴി നല്കി. വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാൾ കൊടുത്ത കേസിൽ ആണ് ഈ ഏറ്റുപറച്ചിൽ . രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ അസ്ട്രസെനക്ക സമ്മതിച്ചു. വാക്സിൻ […]

മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തി എന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ബി ജെ പിയിൽ ചേരാൻ തയാറായ ഇടതു മുന്നണി കൺവീനർ ഇ പി ജയരാജനുമായി മൂന്നു തവണ ചർച്ച നടത്തിയെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. വിവാദ ദല്ലാൾ ടി.ജി. നന്ദകുമാറിന്‍റെ കൊച്ചി വെണ്ണലയിലെ വീട്ടിലും, ദില്ലി ലളിത് ഹോട്ടലിലും, തൃശൂര്‍ രാമനിലയത്തിലും വച്ചാണ് കണ്ടത്. ആദ്യം കാണുന്നത് നന്ദകുമാറിന്‍റെ വീട്ടില്‍ വച്ചാണ്. 2023 ജനുവരിയിൽ ആയിരുന്നു ഇത് . ബിജെപിയില്‍ ചേരാൻ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും പാര്‍ട്ടിയിലെ പദവി പ്രശ്നമാണ് അന്ന് […]

ഡൽഹി മുൻ പി സി സി അധ്യക്ഷൻ ലവ്ലി ബി ജെ പി യിലേക്ക് ?

ന്യൂഡൽഹി: സ്ഥാനാർഥി നിർണയത്തിൽ തന്റെ അഭിപ്രായം പരിഗണിച്ചില്ല എന്ന് ആരോപിച്ച് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിങ് ലവ്ലി ബിജെപിയിലേക്കെന്ന് സൂചന. ലവ്ലി സമ്മതിക്കുകയാണെങ്കിൽ ഈസ്റ്റ് ഡൽഹിയിൽ നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ബിജെപി തയ്യാറാണെന്നാണ് സൂചന.ഹർഷ മൽഹോത്രയാണ് നിലവിൽ ഇവിടെ ബിജെപി സ്ഥാനാർഥി. 2017ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ലൗ‍വ്‍ലി 2018‍ൽ ആണു തിരിച്ചെത്തിയത്.   അതേസമയം, ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പു നടക്കാൻ 28 […]

റിസോർട്ടിലെ റെയ്ഡ് : പിന്നാലെ ജാവഡേക്കറെ കണ്ട് ജയരാജൻ

കൊച്ചി:  ഇടതുമൂന്നണി കൺവീനർ ഇ പി ജയരാജൻ്റെ കുടുംബത്തിന് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിലെ ആദായനികുതിവകുപ്പിന്റെ പരിശോധനയക്ക് തൊട്ടുപിന്നാലെയാണ് അദ്ദേഹം  ബി.ജെ.പിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവഡേക്കറെ കണ്ടത് എന്നത് ചർച്ചയാവുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്‌സണായുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. മാര്‍ച്ച് അഞ്ചിന്‌ പ്രകാശ് ജാവഡേക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തി. പിന്നീട് ഇതുസംബന്ധിച്ച് ആദായ നികുതി വകുപ്പ് നടപടികൾ സ്വീകരിച്ചതായി അറിവില്ല. ജയരാജന്‍ […]

കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി , ഡല്‍ഹി  ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡല്‍ഹി പി.സി.സി. അധ്യക്ഷന്‍ അര്‍വിന്ദര്‍ സിങ് ലവ്‌ലി സ്ഥാനം രാജിവെച്ചു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് അരവിന്ദർ സിങ് ല‌‌വ്‌ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിൽ. ഡൽഹിക്ക് അപരിചിതരായ സ്ഥാനാർഥികളെ കൊണ്ടുവന്നതിലും അദ്ദേഹം അതൃപ്തനായിരുന്നു. യുവനേതാവ് കനയ്യ കുമാറിന്റെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു.സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് തന്നെ അകറ്റി നിർത്തിയതിലും അദ്ദേഹം അസ്വസ്ഥനായിരുന്നു.

ഉഷ്ണതരംഗ മുന്നറിയിപ്പ്: ഒപ്പം മഴ പ്രവചനവും

കൊച്ചി : മെയ് ഒന്ന് വരെ ഏഴ് ജില്ലകളിൽ മഴ പെയ്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഒപ്പമുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും […]