സിദ്ധാർഥൻ്റെ മരണം: വൈസ് ചാൻസിലർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ.എം.ആർ. ശശീന്ദ്രനാഥിനെ, സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തു.ഇതു സംബന്ധിച്ച് രാജ്‌ഭവൻ ഉത്തരവ് പുറപ്പെടുവിച്ചു. പ്രൊഫ.എം.ആർ. ശശീന്ദ്രനാഥ് ——————————————————— സർവകലാശാല ക്യാംപസിൽ, എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയുണ്ടായതായി ഗവർണർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ജുഡീഷ്യൽ […]