ബിജെപിയിലേക്ക് വരാൻ ചര്‍ച്ച നടത്തിയത് ജയരാജൻ: ശോഭ സുരേന്ദ്രൻ

ആലപ്പുഴ: സി പി എം കേന്ദ്ര കമ്മിററി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജൻ ബി ജെ പിയിൽ ചേരുന്നതിൽ നിന്ന് പിന്മാറിയത് ജീവനിൽ കൊതി ഉള്ളതു കൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ .

ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ജയരാജൻ തന്നെയാണെന്ന അവരുടെ വെളിപ്പെടുത്തൽ രാഷ്ടീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുന്നു. തൻ്റെ വാദങ്ങൾ ശരിയാണെന്ന് സമർഥിക്കാൻ ചില തെളിവുകളും   ശോഭ സുരേന്ദ്രൻ ഹാജരാക്കി.

ജയരാജൻ ബിജെപിയില്‍ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു.പിന്നെ എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജയരാജന്റെ മകന്റെ നമ്ബറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്ബർ എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ തെളിവുകള്‍ ഹാജരാക്കി വ്യക്തമാക്കി. പിന്നീട് ഇപി പിൻമാറിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും ശോഭ പറഞ്ഞു.

ജയരാജനും ഭാര്യയും ജീവിച്ചിരിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ജയരാജനുമായി ഡൽഹിയിൽ നടത്തിയ ചർച്ചക്ക് തനിക്ക് ടിക്കറ്റ് അയച്ചു തന്നത് ദല്ലാൾ നന്ദകുമാർ ആയിരുന്നു. കൊച്ചി -കോയമ്ബത്തൂർ, കോയമ്ബത്തൂർ -ദില്ലി ടിക്കറ്റ് ആണ് അയച്ചത്. നന്ദകുമാർ വാട്സപ്പില്‍ അയച്ച ടിക്കറ്റും ശോഭ ഹാജരാക്കി.

ശോഭ പറയുന്നത് കളളമാണെന്നും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ജയരാജൻ പ്രതികരിച്ചു. ശോഭ സുരേന്ദ്രനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. ഒരു വിവാഹച്ചടങ്ങിൽ വച്ച് ശോഭ മകന്‍റെ നമ്പർ വാങ്ങി. ഇടയ്ക്കിടെ നരേന്ദ്രമോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു. മകൻ ഒരു മറുപടിയും കൊടുത്തിട്ടില്ല. ശോഭയെ വിളിച്ചിട്ടില്ലെന്നും ജയരാജൻ പറയുന്നു.

തൻ്റെ ഫോണിലൂടെ  ബന്ധപ്പെട്ടുവെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച്  ജയരാജന്റെ മകൻ ജിജിന്ത് രാജും രംഗത്ത് വന്നു.എറണാകുളത്തെ വിവാഹ വീട്ടിൽ വച്ച് തന്നെ ശോഭ പരിചയപ്പെട്ടിരുന്നു. ഫോൺ നമ്പർ ചോദിച്ചുവാങ്ങിയത് ശോഭയാണ്. ഒന്നുരണ്ട് തവണ ഇങ്ങോട്ട് വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല.തന്നെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും ജിജിന്ത് രാജ് പറയുന്ന