പാരീസ്: കുതിച്ചുയരുന്ന ജീവിതച്ചെലവിനെതിരെ പ്രതിഷേധിച്ച് ശനിയാഴ്ച പാരീസിൽ ഒരു ലക്ഷത്തിലധികം ജനങ്ങൾ അണിനിരന്നു.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൻ്റെ സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ പ്രകടനത്തിന്റെ അവസാന ഘട്ടത്തിൽ, പോലീസ് കണ്ണീർ വാതകവും ജലപീരങ്കികളും പ്രയോഗിച്ചു.
.നഗരമധ്യത്തിൽ നിന്ന് മാറി, തെക്കുകിഴക്കൻ അതിർത്തിയിലേക്ക് മാത്രമായി പ്രതിഷേധം ഒതുക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും, അവയെ മറികടന്നാണ് ജനം ഒത്തുചേർന്നത്.
ലിയോൺ, ക്ലെർമോണ്ട്-ഫെറാണ്ട്, സ്ട്രാസ്ബർഗ് തുടങ്ങിയ നഗരങ്ങളിൽ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായും, നൈസ്, നാൻ്റ്സ് എന്നിവിടങ്ങളിൽ ജലപീരങ്കികൾ ഉപയോഗിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാഴ്സെയിൽ, പ്രതിഷേധം അവസാനിക്കുന്ന സ്ഥലത്തിനടുത്ത് ഉണ്ടായ സംഘർഷത്തിനിടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
64 പേരെ അറസ്റ്റ് ചെയ്തതായും 40 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. അറസ്റ്റിലായവരിൽ ആറ് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. ആയുധം കൈവശം വെച്ചതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കോ, അക്രമത്തിനോ സ്വത്തുക്കൾ നശിപ്പിക്കുന്നതിനോ പദ്ധതിയിട്ട സംഘത്തിൽ പങ്കാളികളായതിനോ ആണ് ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.
മെയ് മാസത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെ, മാക്രോണിൻ്റെ ഭരണകാലാവധിയുടെ അവസാന മാസങ്ങളിൽ ഈ പ്രതിഷേധങ്ങൾ അദ്ദേഹത്തിൻ്റെ അധികാരത്തെ വെല്ലുവിളിക്കുകയാണ് ജനങ്ങളെ സംരക്ഷിക്കുന്നതിൽ മാക്രോൺ സർക്കാർ പരാജയപ്പെട്ടുവെന്ന് തീവ്ര വലതുപക്ഷ പാർട്ടിയായ ‘നാഷണൽ റാലി’,ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2,50,000 അധിക സീറ്റുകൾ അനുവദിക്കുക, പ്രതിമാസം 200 യൂറോയുടെ വിദ്യാർത്ഥി ഗ്രാന്റ് നൽകുക, വേതനവും പെൻഷനും വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും പ്രക്ഷോഭകർ ഉന്നയിക്കുന്നു.
70,000 സൈനികരെയാണ് സർക്കാർ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പാരീസ് ഉള്‍പ്പെടെയുളള നഗരങ്ങളില്‍ കർഫ്യു പ്രഖ്യാപിച്ചു. മെട്രോ സ്റ്റേഷനുകളും അടച്ചു. അതിനിടെ, പാരീസിൽ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നിൽ വംശീയ വിദ്വേഷമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആരോപിച്ചു.
ഇമ്മാനുവൽ മാക്രോണിൻ്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലായതോടെ പ്രതിഷേധം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇറ്റലി, സ്പെയിൻ, അൽബേനിയ തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ജീവിതച്ചെലവിനെതിരെ സമാനമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
ഫ്രാൻസിൽ പ്രതിഷേധത്തെ നേരിടാൻ ശക്തമായ നടപടിയുമായി പൊലീസ് മുന്നോട്ട് പോവുകയാണ്. പ്രതിഷേധക്കാരുടെ ഗ്യാസ് മാസ്കുകളും ആയുധങ്ങളും പിടിച്ചെടുത്തു. കവർച്ച തടയാൻ കടകളുടെ മുൻഭാഗങ്ങൾ മറച്ചു. പ്രധാന സമരകേന്ദ്രങ്ങൾ ഒഴിപ്പിച്ചു തുടങ്ങി.
ഹെലികോപ്റ്ററുകൾ, കവചിത വാഹനങ്ങൾ, ജലപീരങ്കി എന്നിവയുടെ സഹായത്തോടെയാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 135 പേരെ അറസ്റ്റ് ചെയ്യുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ നേരത്തെ അടച്ചിരുന്നു. പ്രതിഷേധ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിലെ നൂറ് കേന്ദ്രങ്ങളിലാണ് ട്രേഡ് യൂണിയനുകളും യെല്ലോ വെസ്റ്റ് സംഘടനയും പ്രതിഷേധത്തിലുള്ളത്. അതിനിടെ, പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറീൻ ലെ പെൻ പ്രചാരണത്തിന് തുടക്കമിട്ടു.
ഫ്രാൻസിലുടനീളം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാർത്ഥികളും ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കാളികളാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ആഴ്ച നടന്ന അക്രമസംഭവങ്ങളിൽ മൂവായിരത്തോളം കടകൾ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ പാരിസിലെ പ്രധാന മ്യൂസിയങ്ങളായ ലൂവ്ര്, ഓർസെ തുടങ്ങിയവ അടച്ചിട്ടിട്ടുണ്ട്.































