October 31, 2026 3:29 pm

മഞ്ഞുപാളികൾ വേഗത്തിൽ ഉരുകുന്നത് മൂന്നു ലക്ഷം പേരുടെ ജീവന് ഭീഷണി

ന്യൂഡൽഹി : ഹിമാലയത്തിൻ്റെ താഴ്വാരകളിൽ നടക്കുന്ന അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം മൂന്ന് ലക്ഷത്തിലധികം ആളുകളുടെ ജീവൻ അപകടത്തിലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

നേപ്പാൾ, ഉത്തരാഖണ്ഡ്, ടിബറ്റ് എന്നീ പ്രദേശങ്ങളിലാണ് വിനോദസഞ്ചാരവും അതുമായി ബന്ധപ്പെട്ട കെട്ടിടങ്ങ:ളുടെ നിർമ്മാണവും വൻതോതിൽ വർദ്ധിച്ചിരിക്കുന്നത്. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ അപകടസാധ്യതയുള്ള മേഖലകളിലെ നിർമ്മാണങ്ങളിൽ 45 ശതമാനത്തോളം വർദ്ധന ഉണ്ടായിട്ടുണ്ട്.

The Tibet-Nepal Flood Is a Himalayan Climate Security Warning – The Diplomat

മഞ്ഞുമലകൾ ഉരുകി ഉണ്ടാകുന്ന തടാകങ്ങൾ കരകവിഞ്ഞൊഴുകാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.ആഗോളതാപനം മൂലം ഹിമാലയൻ മേഖലയിലെ മഞ്ഞുപാളികൾ വേഗത്തിൽ ഉരുകുന്നത് പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി കൂട്ടുന്നു.

പുഴയോരങ്ങളിലും അപകടസാധ്യതാ മേഖലകളിലും ഹോട്ടലുകളും റോഡുകളും ജലവൈദ്യുത പദ്ധതികളും യാതൊരു മാനദണ്ഡവുമില്ലാതെ നിർമ്മിക്കുന്നതാണ് പ്രധാന ഭീഷണിയാകുന്നത്.

അടുത്തിടെ നേപ്പാളിലുണ്ടായ വലിയ പ്രളയത്തിലും ഉരുൾപൊട്ടലിലും ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. വ്യക്തമായ പ്രകൃതിദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളും കർശനമായ നിർമ്മാണ നിയന്ത്രണങ്ങളും നടപ്പിലാക്കിയില്ലെങ്കിൽ വരുംദിവസങ്ങളിൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

The Himalaya serves another warning

ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് ഹിമാലയൻ മേഖലയിൽ താപനില ഉയരുന്നത് ഏഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള ലഭ്യതയെയും ആവാസവ്യവസ്ഥയെയും ഒരുപോലെ ബാധിക്കുന്നു. ഉയർന്ന മലനിരകളിൽ സമതലങ്ങളേക്കാൾ കൂടുതൽ വേഗത്തിൽ ചൂടുപിടിക്കുന്ന എലവേഷൻ ഡിപൻഡന്റ് വാമിംഗ് എന്ന പ്രതിഭാസമാണ് മഞ്ഞുപാളികൾ അതിവേഗം ഉരുകാൻ പ്രധാന കാരണമാകുന്നത്.

കൂടാതെ വ്യവസായങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും ഉണ്ടാകുന്ന ബ്ലാക്ക് കാർബൺ എന്ന കരിയും പുകയും മഞ്ഞുപാളികളിൽ പതിക്കുന്നതോടെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള മഞ്ഞിന്‍റെ ശേഷി കുറയുകയും കൂടുതൽ ചൂട് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് പകരം മഴ പെയ്യുന്നത് വർദ്ധിച്ചതും മഞ്ഞുരുകലിൻ്റെ വേഗത കൂട്ടി.

Nepal-Tibet disaster linked to climate change – a glaciologist explains

മഞ്ഞുരുകി രൂപപ്പെടുന്ന തടാകങ്ങൾ കരകവിഞ്ഞൊഴുകി ഉണ്ടാകുന്നതാണ് താഴ്വരകളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഗംഗ, ബ്രഹ്മപുത്ര, സിന്ധു തുടങ്ങിയ പ്രധാന നദികളുടെ ഉറവ ഹിമാലയൻ മഞ്ഞുപാളികളായതിനാൽ തുടക്കത്തിൽ പ്രളയമുണ്ടാകുമെങ്കിലും, കാലക്രമേണ മഞ്ഞുപാളികൾ പൂർണ്ണമായി വറ്റുന്നതോടെ നദികളിൽ വേനൽക്കാലത്ത് നീരൊഴുക്ക് വൻതോതിൽ കുറയും.

ഇത് കുടിവെള്ള ക്ഷാമത്തിനും കാർഷിക തകർച്ചയ്ക്കും വഴിതെളിക്കും. ഒപ്പം ഹിമാലയൻ മേഖലയിലെ അപൂർവ്വ സസ്യജന്തുജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിക്കാനും ഇത് കാരണമാകുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News