Home > Articles posted by A K (Page 126)
FEATURE
on Sep 12, 2023

കൊല്ലം: ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തുന്നവർ തന്നെയാണു സോളർ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാരെന്നു കെ.ബി.ഗണേഷ്കുമാറിന്റെ സഹോദരിയും കേരള കോൺഗ്രസ്–ബി (ഉഷ മോഹൻദാസ് വിഭാഗം) ചെയർപഴ്സനുമായ ഉഷ മോഹൻദാസ് പറഞ്ഞു. ശരണ്യ മനോജ് ഉൾപ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്. ഗണേഷും ചേർന്ന ഗൂഢാലോചനയാണോയെന്നു ചോദിച്ചപ്പോൾ താനായിട്ട് അതു പറയുന്നില്ലെന്നായിരുന്നു മറുപടി. ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയിലേക്കു വലിച്ചിടരുത്. കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ അച്ഛൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ട്. ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് അച്ഛൻ വായിച്ചതാണ്. […]

FEATURE
on Sep 12, 2023

തൃശൂർ: കേരളത്തിൽ ക്രിസ്ത്യൻ മതപണ്ഡിതനെ അപായപ്പെടുത്താനും തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഐസിസ്  പദ്ധതി തയ്യാറാക്കിയതായി എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തി.  ‘പെറ്റ് ലവേഴ്‌സ്’ എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചാണ് സംസ്ഥാനത്ത് ഐസിസ് യൂണിറ്റ് തുടങ്ങാൻ പദ്ധതിയിട്ടതെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.പിടിയിലായ നബീൽ അഹമ്മദ് എന്ന തൃശൂർ സ്വദേശിയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഖത്തറിൽ ജോലി ചെയ്തിരുന്ന സമയത്ത് ഐസിസ് […]

FEATURE
on Sep 12, 2023

തിരുവനന്തപുരം:  പ്രിയരഞ്ജൻ കാർ കയറ്റി കൊന്നത് സ്വന്തം ഗുരുവിന്റെ മകനെ. ട്യൂട്ടോറിയൽ കോളേജിൽ താൻ മുമ്പ് പഠിപ്പിച്ചിരുന്ന വിദ്യാർത്ഥി പ്രിയരഞ്ജനാണ്  മകനെ കൊന്നതെന്ന് പറയുമ്പോൾ പൂവച്ചൽ പുളിങ്കോട് ‘അരുണോദയ’ത്തിൽ എ.അരുൺകുമാറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിന് മുന്നിൽ കാറിടിച്ച് അരുൺകുമാറിന്റെ മകൻ പത്താംക്ലാസ് വിദ്യാർത്ഥിയായ ആദിശേഖർ മരിച്ചത് അപകട മരണമാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ക്ഷേത്രത്തിലെ സി.സി ടിവി ക്യാമറ ദൃശ്യങ്ങളിലൂടെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. അപകടമുണ്ടായ ശേഷം ആദ്യം പൊലീസിന് മൊഴി നൽകിയപ്പോൾ മരണത്തിൽ സംശയമില്ലെന്നാണ് […]

FEATURE
on Sep 12, 2023

ഇടുക്കി: വായില്‍ പേപ്പര്‍ ടേപ്പ് ഒട്ടിച്ച ശേഷം  ആടിനെ മോഷ്ടിച്ച്‌ കാറില്‍ കടത്തിയ മൂവര്‍ സംഘം പോലീസിന്റെ പിടിയിലായി. തട്ടാത്തിമുക്ക് സ്വദേശി മറ്റത്തില്‍ റിനു (32), തോക്കുപാറ സ്വദേശി പുത്തൻപീടികയില്‍ അബ്ദുല്‍ മജീദ് (38), അഭിലാഷ് (35) എന്നിവരാണ് വെള്ളത്തൂവല്‍ പോലീസിന്റെ പിടിയിലായത്. വീടിന്റെ പരിസരത്തെ കൂട്ടില്‍ കെട്ടിയിരുന്ന  ആടിനെ വെള്ളിയാഴ്ച രാത്രി ഒൻപതിന് മേരിലാൻഡിന് സമീപത്താണ് സംഭവം നടന്നത്. ഈട്ടിസിറ്റി സ്വദേശി ഏത്തക്കാട്ട് മാത്യുവിന്റെ മകൻ ജയമോന്റെ ആടിനെയാണ് കാറില്‍ എത്തിയ മൂന്നംഗസംഘം  മോഷ്ടിച്ചുകൊണ്ടുപോയത്. ആട് […]

FEATURE
on Sep 12, 2023

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയ മാസപ്പടി വിവാദത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടി എന്ന് ചിലര്‍ പറയുന്നത് അവരുടെ മനോനിലയാണെന്നും കമ്പനികള്‍ക്ക് വഴിവിട്ട ഒരു സാഹയവും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ടാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഒരു സംരംഭക നടത്തുന്ന കമ്പനി സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്സാലോജിക്കിന് പ്രതിഫലം ലഭിച്ചിട്ടുള്ളത്. ഇത് സ്രോതസ്സില്‍ ആദായനികുതി കിഴിച്ചും ജിഎസ്ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. […]

FEATURE
on Sep 12, 2023

കൊ​ച്ചി: കോ​ട്ട​യം തി​രു​വാ​ർ​പ്പി​ൽ “വെ​ട്ടി​ക്കു​ള​ങ്ങ​ര’ ബ​സ് ഉ​ട​മ രാ​ജ്മോ​ഹ​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ തു​റ​ന്ന കോ​ട​തി​യി​ൽ മാ​പ്പ് പ​റ​യാ​മെ​ന്ന് സി​ഐ​ടി​യു നേ​താ​വ് കെ ​ആ​ർ. അ​ജ​യ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.  മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞ് അ​ജ​യ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്‌മൂ​ലം സ​മ​ര്‍​പ്പി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ത​നി​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഈ ​സ​ത്യ​വാം​ഗ്‌മൂ​ല​ത്തോ​ടൊ​പ്പ​മാ​ണ് തു​റ​ന്ന കോ​ട​തി​യി​ൽ മാ​പ്പ് പ​റ​യാ​മെ​ന്ന് അ​ജ​യ് അ​റി​യി​ച്ച​ത്.‌ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​തി​ന് ശേ​ഷ​വും ബ​സു​ട​മ രാ​ജ്മോ​ഹ​നെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി […]

FEATURE
on Sep 12, 2023

കോ​ഴി​ക്കോ​ട്: പ​നി ബാ​ധി​ച്ചു​ള്ള അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ നി​പാ വൈ​റ​സ് ബാ​ധ മൂ​ല​മാ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ര​ണ്ട് മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ മൂ​ല​മാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് അടുത്തടുത്ത് മരണമടഞ്ഞത്. ആദ്യ മരണം ആഗസ്റ്റ് 30 നാണ് സംഭവിച്ചത്.മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നു​ള്ള സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി […]

FEATURE
on Sep 12, 2023

ആലപ്പുഴ: പങ്കെടുത്ത പരിപാടിയിൽ പ്രതിഫലം നൽകാതെ കബളിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയ ചലച്ചിത്രതാരം ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി. വലിയ പ്രതിഫലം നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ ലക്ഷ്മി പ്രിയയെ ആദ്യമേ അറിയിച്ചിരുന്നെന്നും അതിന് ശേഷമാണ് താരത്തെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും സന്ദീപ് വചസ്പതി ലൈവ് വീഡിയോയിൽ പറഞ്ഞു. ലക്ഷ്മി പ്രിയ 60,000 രൂപ ആവശ്യപ്പെട്ടപ്പോൾ അത്രയും നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ ലക്ഷ്മിപ്രിയയെ അറിയിച്ചിരുന്നെന്നും സന്ദീപ് പറഞ്ഞു. ‘വിഷയം പരിഹരിക്കാമെന്ന് പറഞ്ഞപ്പോൾ, തനിക്ക് ലഭിച്ച പണം തിരികെ […]

FEATURE
on Sep 11, 2023

കൊച്ചി: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിൽ പ്രതികരണവുമായി അച്ചു ഉമ്മൻ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകളുടെ പ്രതികരണം. ‘അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’- എന്നാണ് അച്ചു കുറിച്ചത്. ‌‌ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്. കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് എന്നിവര്‍ക്ക് പുറമെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ […]

FEATURE
on Sep 11, 2023

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് കാട്ടി സി.ബി.ഐ ഇൻസ്പെക്ടർ നിപുൻ ശങ്കർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശാസ്ത്രീയ തെളിവുകൾ . ക്ളിഫ് ഹൗസിൽ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതിക്കാരി പറയുന്ന ദിവസം ധരിച്ചിരുന്ന സാരി സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഡി.എൻ.എ പരിശോധന അടക്കം നടത്താനാണ് നിർദ്ദേശിച്ചിരുന്നത്. ഏതെങ്കിലും വിധത്തിലുള്ള സ്രവങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. സംഭവം നടന്നതായി പറയപ്പെടുന്ന 2012 സെപ്തംബർ 19ന് ക്ളിഫ് ഹൗസിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയെ […]