ആടിന്റെ വായില്‍ ടേപ്പ് ഒട്ടിച്ച ശേഷം മോഷണം ; സംഘം പിടിയിൽ

ഇടുക്കി: വായില്‍ പേപ്പര്‍ ടേപ്പ് ഒട്ടിച്ച ശേഷം  ആടിനെ മോഷ്ടിച്ച്‌ കാറില്‍ കടത്തിയ മൂവര്‍ സംഘം പോലീസിന്റെ പിടിയിലായി. തട്ടാത്തിമുക്ക് സ്വദേശി മറ്റത്തില്‍ റിനു (32), തോക്കുപാറ സ്വദേശി പുത്തൻപീടികയില്‍ അബ്ദുല്‍ മജീദ് (38), അഭിലാഷ് (35) എന്നിവരാണ് വെള്ളത്തൂവല്‍ പോലീസിന്റെ പിടിയിലായത്.

വീടിന്റെ പരിസരത്തെ കൂട്ടില്‍ കെട്ടിയിരുന്ന  ആടിനെ വെള്ളിയാഴ്ച രാത്രി ഒൻപതിന് മേരിലാൻഡിന് സമീപത്താണ് സംഭവം നടന്നത്. ഈട്ടിസിറ്റി സ്വദേശി ഏത്തക്കാട്ട് മാത്യുവിന്റെ മകൻ ജയമോന്റെ ആടിനെയാണ് കാറില്‍ എത്തിയ മൂന്നംഗസംഘം  മോഷ്ടിച്ചുകൊണ്ടുപോയത്.

ആട് നഷ്ടമായ വിവരം അറിഞ്ഞ ജയ്‌മോൻ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.പോലീസ് നടത്തിയ അന്വേഷണത്തില്‍ വെളുപ്പിനെ മോഷണസംഘത്തെ തോക്കുപാറയില്‍നിന്ന് പിടികൂടുകയായിരുന്നു.ആടിനെ മോഷ്ടിച്ച സംഘാങ്ങളുടെ സാഹസം കണ്ടു നാട്ടുകാർക്കും പോലീസുകാർക്കും ചിരിയടക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News