വെളിപ്പെടുത്തലുകൾ നടത്തുന്നവർ തന്നെയാണു സൂത്രധാരന്മാർ

കൊല്ലം: ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തുന്നവർ തന്നെയാണു സോളർ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാരെന്നു കെ.ബി.ഗണേഷ്കുമാറിന്റെ സഹോദരിയും കേരള കോൺഗ്രസ്–ബി (ഉഷ മോഹൻദാസ് വിഭാഗം) ചെയർപഴ്സനുമായ ഉഷ മോഹൻദാസ് പറഞ്ഞു. ശരണ്യ മനോജ് ഉൾപ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്. ഗണേഷും ചേർന്ന ഗൂഢാലോചനയാണോയെന്നു ചോദിച്ചപ്പോൾ താനായിട്ട് അതു പറയുന്നില്ലെന്നായിരുന്നു മറുപടി.

ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയിലേക്കു വലിച്ചിടരുത്. കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ അച്ഛൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ട്. ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് അച്ഛൻ വായിച്ചതാണ്.

ഉമ്മൻ ചാണ്ടിക്കെതിരെ അതിൽ മോശമായ ഒരു വാക്കു പോലുമില്ലെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ജയിലിൽ നിന്നിറങ്ങിയ പരാതിക്കാരി 3 മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണു താമസിച്ചത്. അവിടെ വച്ചാകാം ഗൂഢാലോചന നടന്നത്– ഉഷ ആരോപിച്ചു.a

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News