എസ് എൻ സി ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ

ന്യൂഡല്‍ഹി : മൂഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട എസ് എൻ സി ലാവ്‍ലിൻ കേസിൽ സുപ്രീംകോടതിയിൽ വ്യാഴാഴ്ച അന്തിമവാദം നടക്കും. ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി കേരള സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്. മറ്റ് […]

Featured, Special Story
May 02, 2024

ദിവസ കൂലി തൊഴിലാളിയോട് ഏറ്റുമുട്ടുന്ന നിങ്ങളാണോ കമ്മ്യൂണിസ്റ്

    കൊച്ചി: ” കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു” മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ . തന്റെ  വാഹനത്തിന് പോകാൻ സൈഡ് തന്നില്ലെന്ന് ആരോപിച്ചായിരുന്നു ആര്യാ രാജേന്ദ്രനും കാറിൽ കൂടെ ഉണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് കെഎസ്ആർടിസി തടഞ്ഞു നിർത്തിയത്. എന്നാൽ സം​ഗതി […]

വീണ്ടും വരുന്നു ബാഹുബലി

ഹൈദരാബാദ് : സിനിമയുടെ മുഖം മാറ്റിയ ചിത്രമായ എസ്‌എസ് രാജമൗലിയുടെ ബാഹുബലി വീണ്ടും വരുന്നു. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്.ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന് പേരിട്ട പുതിയ അനിമേറ്റഡ് സീരീസാണ് രാജമൗലി പ്രഖ്യാപിച്ചത്. മഹിഷ്മതിയിലെ ജനങ്ങള്‍ അവന്റെ പേര് വിളിച്ചാല്‍ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല.- എന്ന അടിക്കുറിപ്പിലാണ് സീരീസിന്റെ പേര് പുറത്തുവിട്ടത്. ട്രെയിലര്‍ വൈകാതെ പുറത്തുവരും.ചിത്രത്തിലെ കഥാപാത്രങ്ങലെ തീരുമാനിച്ചിട്ടില്ല. ബാഹുബലിയെക്കുറിച്ച്‌ വരുന്ന ആദ്യത്തെ ആനിമേറ്റഡ് സീരീസല്ല […]

ബസിലെ മെമ്മറി കാർഡ് ഒളിപ്പിച്ചുവെന്ന് പോലീസ്

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കവുമായി ബന്ധപ്പെട്ട കേസിൽ ബസിലെ ഡിവിആര്‍ പരിശോധിച്ചപ്പോൾ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്. കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ആണ് ഡിവിആര്‍ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതിനുള്ളില്‍ മെമ്മറി കാര്‍ഡില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്നും കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെനന്നും പോലീസ് അറിയിച്ചു. ഇതുവരെ റോഡുകളിൽ സ്ഥാപിച്ച പല സിസിടിവി ദ്യശ്യങ്ങളാണ് പരിശോധിച്ചത്. ഇതിനിടെയിലാണ് […]

സ്ത്രീ പീഡന കേസിലെ പ്രതികളെ മോദി സഹായിക്കുന്നു: പ്രിയങ്ക ഗാന്ധി

ഗോഹത്തി : കർണാടകയിൽ നിന്നുള്ള ലോക്‌സഭാംഗവും ജെഡി(എസ്) നേതാവുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണങ്ങളിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഏപ്രിൽ 26ന് കർണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ജർമ്മനിയിലേക്ക് പലായനം ചെയ്ത രേവണ്ണയെ രാജ്യം വിടുന്നത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞില്ലെന്ന് അവർ ആരോപിച്ചു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ അനന്തരവനുമാണ് പ്രജ്വല്.കോൺഗ്രസിൻ്റെയും […]

കൊറോണ വാക്സിൻ: സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി : കൊറോണ രോഗ പ്രതിരോധ വാക്സിനായ കൊവീഷീഡിൻ്റെ പാർശ്വഫലങ്ങൾ വിദഗ്ദ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. കൊവീഷിൽഡ് നിർമ്മിച്ച ആസ്ട്രസെൻക്ക കമ്പനി , വാക്സീന് ചെറിയ രീതിയിൽ പാർശ്വഫലങ്ങൾ ഉണ്ടാവാമെന്ന് സമ്മതിച്ച സാഹചര്യത്തിൽ ആണ് ഹർജി. വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട്കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന […]

ഉപയോഗം കുതിച്ചുയർന്നു: വൈദ്യുതി നിയന്ത്രണം ഉറപ്പായി

കൊച്ചി : സംസ്ഥാനത്ത് ഉഷ്ണതരംഗവും കടുത്ത ചൂടും തുടരുമ്പോൾ വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലാണിപ്പോൾ. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യം വ്യാഴാഴ്ച ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും. കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവൽക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കിൽ ചൊവ്വാഴ്ച ഉപഭോഗം 113.26 ദശലക്ഷം യൂണിറ്റെന്ന സർവകലാ റെക്കോഡിലെത്തി. ഇതോടെ ജലവൈദ്യുതി ഉൽപ്പാദവും ബോർഡ് വർധിപ്പിച്ചു. ഇന്നലെ 221.0 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്. പുറത്തുനിന്നും […]

ഉഷ്ണ തരം​ഗം തുടരും ; മെയ് പകുതിയോടെ ചൂട് കുറയും

കൊച്ചി: കനത്ത ചൂടിന് ഉടനെങ്ങും ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.താപനില കുറയാൻ തുടങ്ങുക മെയ് പകുതിയോടെ മാത്രമായിരിക്കും. വടക്കൻ കേരളമുൾപ്പടെ ദക്ഷിണേന്ത്യയിൽ നാല് മേഖലകളിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയുണ്ട്. 5 ദിവസത്തേക്ക് പലയിടങ്ങളിലും റെഡ് – ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. മെയ് മാസം പകുതിയോടെ മാത്രമേ അന്തരീക്ഷ താപനിലയിൽ കുറവ് പ്രതീക്ഷിക്കേണ്ടതുള്ളൂ. മെയ് പകുതി വരെ ദക്ഷിണേന്ത്യയിലാകെ കടുത്ത ചൂട് തുടരും. വടക്കൻ കേരളത്തിലടക്കം അഞ്ച് ദിവസംകൂടി ഉഷ്ണ തരം​ഗ സാധ്യതയുണ്ട് […]