ചൈനയിൽ ആശങ്ക: പുതിയ വൈറസ് മാരകമായേക്കും

ബീജിംഗ്: കോവിഡ് വരുത്തിവെച്ച പ്രത്യാഘാതങ്ങളില്‍ നിന്ന് മുക്തരായി വരുന്നതിനിടെ ചൈനയില്‍ വീണ്ടും മറ്റൊരു പകര്‍ച്ചവ്യാധി. തലസ്ഥാനമായ ബീജിങ്ങിലും വടക്കൻ ചൈനയിലും ശ്വാസകോശ രോഗങ്ങള്‍ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യ ശൈത്യകാലത്തിലേക്ക് രാജ്യം കടക്കുന്നതിനിടെ കടുത്ത ആശങ്കയായി മാറുകയാണ് കുട്ടികളിലെ രോഗബാധ. ശിശുരോഗ വിദഗ്ധരെ കാണുന്നതിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നാണ് സി.എൻ.എൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.ബീജിങ് ചില്‍ഡ്രൻസ് ആശുപത്രിയില്‍ പ്രതിദിനം 7000 പേര്‍ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. ടിയാൻജിയാന് സമീപമുള്ള ആശുപത്രിയില്‍ ദിവസവും […]

കിഫ്ബി മസാല ബോണ്ട് : തോമസ് ഐസക്ക് ഇ ഡി യുടെ മുന്നിലേക്ക്

കൊച്ചി:  കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറിനു (ഇ.ഡി) അനുമതി നൽകി ഹൈക്കോടതി. കിഫ്ബി ഇറക്കിയ മസാല ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് സിഎജി റിപ്പോർട്ടിൽ രേഖപ്പെടുത്തിയതാണ് വിവാദങ്ങളുടെ തുടക്കം.തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതിന്റെ പ്രാധാന്യം ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. ഇതിനു പിന്നാലെയാണു സമൻസ് അയയ്ക്കാൻ കോടതി അനുമതി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി തോമസ് ഐസക് അടക്കമുള്ളവര്‍ക്കു […]

ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ …

സതീഷ് കുമാർ വിശാഖപട്ടണം “ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ ……” https://youtu.be/NpokTlKna7s?t=10 എഴുപതുകളിൽ കേരളത്തിലെ കാമുകഹൃദയങ്ങളെ ഇക്കിളി കൊള്ളിച്ച ഒരു ചലച്ചിത്രഗാനത്തിന്റെ പല്ലവിയായിരുന്നു ഇത്. “സിന്ദൂരച്ചെപ്പ് “എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതിയ ഈ ഗാനത്തിന്റെ മാധുര്യം അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒട്ടും കുറഞ്ഞു പോയിട്ടില്ല. വരികളുടെ ലാളിത്യവും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന പ്രണയ കല്പനകളുമായിരിക്കാം അതിന് കാരണമെന്ന് തോന്നുന്നു …. “ നാലുനില പന്തലിട്ടു വാനിലമ്പിളി നാഗസ്വരമേളമിട്ടു പാതിരാക്കിളി ഏകയായി രാഗലോലയായി […]

കേന്ദ്ര സർക്കാർ സഹായം: കേരളം വീഴ്ച വരുത്തി: നിർമല സീതാരാമൻ

തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് കേന്ദ്ര സർക്കാർ ധനസഹായം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എന്നാൽ കേരള സർക്കാർ വ്യക്തവും കൃത്യവുമായ പ്രപ്പോസൽ നൽകിയില്ലെന്ന് അവർ പറഞ്ഞു.രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ല. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്.കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. വിധവ- […]

പിന്നണി വന്നിട്ടില്ലാത്ത കാലം …

സതീഷ് കുമാർ വിശാഖപട്ടണം 1940 –  ലാണ് ശ്യാമള പിക്ച്ചേഴ്സിന്റെ ബാനറിൽ “ജ്ഞാനാംബിക ”  എന്ന മലയാള ചലച്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ആദ്യചിത്രമായ ബാലന് പിന്നാലെ  രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ്  ഈ ചിത്രം പുറത്തിറങ്ങന്നത്.സ്ഥിരമായി തമിഴ് ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ടിരുന്ന മദ്രാസിലെ അണ്ണാമലചെട്ടിയാരായിരുന്നു “ജ്ഞാനാംബിക ” യുടെ  നിർമാതാവ്. ഏറെ പ്രശസ്തമായ ശ്യാമള സ്റ്റുഡിയോയുടെ ഉടമയാണ് ഇദ്ദേഹം. ബാലൻ സംവിധാനം ചെയ്ത എസ് നൊട്ടാണി എന്ന പാഴ്സി തന്നെ  ഈ ചിത്രത്തിന്റേയും സംവിധായകനായി എത്തി. സി മാധവൻ […]

ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരുകളുടെ നിയമനിർമാണം തടസ്സപ്പെടുത്താൻ ഗവർണർമാർക്ക് അധികാരം ഇല്ലെന്ന് ചീഫ് ജസ്ററിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല. നിയമസഭ വീണ്ടും ബില്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്.പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവന്‍ മാത്രമാണ്. യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ്.നിയമസഭ പാസാക്കി അംഗീകാരത്തിനായി അയച്ച ബില്ലിനോടു ഗവര്‍ണര്‍ക്കു വിയോജിപ്പുണ്ടെങ്കില്‍ വീണ്ടും പരിഗണിക്കാനായി തിരിച്ചയയ്ക്കണം. ഗവര്‍ണര്‍ […]

വെടിനിർത്തൽ വെള്ളിയാഴ്ച മുതൽ

ടെൽ അവീവ് : ആഴ്ചകളായി നീളുന്ന ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് താൽക്കാലിക വിരാമം. ഗാസയിൽ‌ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തില്‍ വരും. ഈജിപ്തിന്റേയും അമേരിക്കയുടെയും സഹായത്തോടെ ഖത്തർ നടത്തിയ നയതന്ത്ര ചർച്ചകൾ വിജയത്തിലെത്തുകയായിരുന്നു. ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇരുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക.വൈകീട്ട് 4 മണിയോടെ (ഇന്ത്യൻ സമയം വൈകീട്ട് 7.30) […]