വായ്പാ പരിധിയിൽ കേരളത്തിനു പ്രത്യേക ഇളവില്ല

ന്യൂഡൽഹി: ധനപ്രതിസന്ധി പരിഹരിക്കുന്നതിനു കേരളത്തിന് മാത്രം പ്രത്യേക ഇളവു നൽകാൻ ആകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ല. എന്‍.കെ. പ്രേമചന്ദ്രന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്‍റെ മൊത്ത വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതില്‍ 29136.71 കോടി രൂപ പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വായ്പാ പരിധിയാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നിലവിലെ […]

സി പി എം നേതാക്കൾ പണം കൈപ്പററിയെന്ന് മൊഴി

  കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്കെതിരെ കേസിലെ പ്രതിയായ വടക്കാഞ്ചേരിയിലെ സി പി എം നേതാവ് പിആർ അരവിന്ദാക്ഷൻ എൻഫോഴ്സ്മെൻ്റ് ഡയറക്റേററിനു ( ഇ ഡി )മൊഴി നൽകി. സിപിഎം നേതാക്കൾ പണം വാങ്ങിയെന്നാണ് മൊഴി. സതീഷ് കുമാറിന്റെ ജാമ്യപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ഇഡി സമർപ്പിച്ച മൊഴിയുടെ വിശദാംശംങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇടതുമുന്നണി കൺവീനർ കൂടിയായ ഇ.പി ജയരാജന് കേസിലെ പ്രതി പി […]

വയനാട് വനംകൊള്ള: ടി വി ചാനൽ ഉടമകൾക്ക് എതിരെ കുററപത്രം

സുല്‍ത്താന്‍ ബത്തേരി: റിപ്പോർട്ടർ ടി വി ഉടമകൾ പ്രതികളായ വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജോസൂട്ടി അഗസ്റ്റിന്‍, ആന്‌റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരെ മുഖ്യപ്രതികളാക്കി 84600 പേജുള്ള കുറ്റപത്രാണ് സമര്‍പ്പിച്ചത്. അനുബന്ധ കുറ്റപത്രം കൂടി നല്‍കും.മരംമുറി സംഘത്തെ സഹായിച്ചവര്‍ ഉള്‍പ്പെടെ 12 പ്രതികളാണ് ആകെയുള്ളത്.സുല്‍ത്താന്‍ ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വിവി ബെന്നി കുറ്റപത്രം സമര്‍പ്പിച്ചത്. മുട്ടില്‍ വില്ലേജില്‍നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചുമാറ്റിയത്. മുട്ടില്‍ […]

കോഴിക്കോട് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക്

ന്യൂഡൽഹി: രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുകയാണെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അറിയിച്ചു. കോഴിക്കോട് വിമാനത്താവളവും ഇതിൽ ഉൾപ്പെടും. 2025നുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാൻ ആണ് ഉദ്ദേശ്യം. നേരത്തെ സ്വകാര്യ മേഖലയ്ക്ക് തിരുവനന്തപുരം , മംഗളൂരു വിമാനത്താവളങ്ങൾ കൈമാറിയിരുന്നു.

ആത്മവിദ്യാലയത്തിന്റെ ശോഭയിൽ …

സതീഷ് കുമാർ വിശാഖപട്ടണം 1955 -ലാണ് പി സുബ്രഹ്മണ്യം നിർമ്മിച്ച് തിക്കുറിശ്ശി നായകനായി അഭിനയിച്ച “ഹരിശ്ചന്ദ്ര “എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്.  ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണമായിരുന്നു കമുകറ പുരുഷോത്തമൻ പാടിയ “ആത്മവിദ്യാലയമേ…..” എന്ന തത്ത്വചിന്താപരമായ ഗാനം .   68  വർഷങ്ങൾ കഴിഞ്ഞിട്ടും മലയാള ചലച്ചിത്രസംഗീതലോകത്ത് ആത്മവിദ്യാലയം ഒരു   കെടാവിളക്ക് പോലെ നിറഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്. തിരുനയിനാർകുറിച്ചി എഴുതി ബ്രദർ ലക്ഷ്മൺ സംഗീതം പകർന്ന ഈ ഗാനം കമുകറ പുരുഷോത്തമൻ എന്ന ഗായകന്റെ മാസ്റ്റർപീസ് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. പല ഗാനമേളകളിലും ശ്രോതാക്കളുടെ  […]

ഹിന്ദുഹൃദയഭൂമിയില്‍ ബി ജെ പി വാഴ്ച

ന്യൂഡൽഹി : ജനങ്ങളെ സ്വാധീനിക്കുന്ന കാര്യത്തിൽ താൻ അജയ്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി തെളിയിച്ചു.മോദി പ്രഭാവവും ഹിന്ദുത്വയും ചേരുപടി ചേർത്തപ്പോൾ ബി ജെ പി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അനായാസം ജയിച്ചുകയറി. തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സംസ്ഥാനവും ബിജെപി കൈപ്പിടിയിലാക്കി. കോണ്‍ഗ്രസിനെ രാജസ്ഥാനും ചത്തീസ്ഗഢും കൈവിട്ടു.മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്നുള്ള വിജയത്തിലേക്ക് എത്തിയത് ബി ജെ പിയെ പോലും അമ്പരപ്പിച്ചു.രാജസ്ഥാനില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നത് പതിവ് തുടര്‍ന്നു. മധ്യപ്രദേശിൽ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് […]

പെറ്റു പെരുകണം : ഒരു സ്ത്രീക്ക് എട്ടു മക്കൾ വേണം

മോസ്കോ: രാജ്യത്തെ സ്ത്രീകള്‍ക്ക് എട്ട് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും വലിയ കുടുംബങ്ങളെ “മാനദണ്ഡം” ആക്കണമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ. മോസ്‌കോയില്‍ നടന്ന വേള്‍ഡ് റഷ്യൻ പീപ്പിള്‍സ് കൗണ്‍സിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയുടെ തലവൻ പാത്രിയാര്‍ക്കീസ് കിറില്‍ ആണ് സമ്മേളനം സംഘടിപ്പിച്ചത് 1990-കള്‍ മുതല്‍ റഷ്യയുടെ ജനനനിരക്ക് കുറയുകയാണ് എന്ന് പ്രസിഡന്റ് ഓർമ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യത്ത് 300,000-ലധികം മരണങ്ങള്‍ ഉണ്ടായി. ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നത് വരുംദശകങ്ങളില്‍ ലക്ഷ്യമായിരിക്കുമെന്ന് […]