കോവിഡ് രണ്ടാം തരംഗത്തിനു സാധ്യതയെന്ന് ഐ എം എ

കൊച്ചി : അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് വരാൻ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) മുന്നറിയിപ്പ് നൽകുന്നു. പൊരുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഈ വിലയിരുത്തൽ. നവംബര്‍ മാസം രാജഗിരി ആശുപത്രിയില്‍ നടത്തിയ 141 കോവിഡ് ടെസ്റ്റുകളില്‍ പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 %. കഴിഞ്ഞ മാസം ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില്‍ ഒരു ശതമാനവും ആയിരുന്നു എന്ന് ഡോ. സണ്ണി പി. ഓരത്തേല്‍ അറിയിച്ചു. […]

അപരനായി വന്ന് ഹൃദയം കവർന്നു …

സതീഷ് കുമാർ വിശാഖപട്ടണം  ആനപ്രേമി , നല്ലമേളക്കാരൻ , കറകളഞ്ഞ മിമിക്രി കലാകാരൻ , മലയാള സിനിമയിലെ ഏറ്റവും വിവാദം സൃഷ്ടിച്ച പ്രണയകഥയിലെ നായകൻ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള നടനാണ് ജയറാം . പത്മരാജൻ മലയാള സിനിമക്ക് നൽകിയ മികച്ച സംഭാവനകളിലൊന്നാണ് ഈ  അനുഗൃഹീതനടൻ . പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയായ ജയറാം  കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവനിൽ മിമിക്രിയുമായി നടന്നിരുന്ന കാലത്താണ് സംവിധായകൻ പത്മരാജൻ ജയറാമിനെ കണ്ടുമുട്ടുന്നതും “അപരൻ “എന്ന ചിത്രത്തിൽ നായകനാക്കുന്നതും […]

കള്ളപ്പണക്കേസിൽ സി പി എം കമ്മീഷൻ വാങ്ങിയെന്ന് ഇ ഡി

കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ സി പി എം നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇൻഫോഴ്സമെൻ്റ് ഡയറക്ടറേററ് ( ഇ ഡി) കരുതുന്നു.സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്നാണ് അവർ പറയുന്നത്. ഇതിനിടെ കള്ളപ്പണ കേസിൽ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇ ഡി വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 19 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ […]

വിവാദങ്ങൾ കത്തിയപ്പോൾ കർദിനാളിനു സ്ഥാനനഷ്ടം

കൊച്ചി : അനധികൃതമെന്ന് ആരോപിക്കപ്പെടുന്ന ഭൂമി വിൽപ്പനയും കുർബാന വിവാദവും തിരിച്ചടിയായപ്പോൾ, സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിക്ക്  സ്ഥാനം ഒഴിയേണ്ടിവന്നു. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വിമർശിക്കപ്പെട്ട സഭാധ്യക്ഷൻ  കൂടിയാണ് ആലഞ്ചേരി. പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും. മാർപാപ്പയുടെ അനുമതിയോടെ വിരമിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ പ്രശ്നവും പ്രായാധിക്യവും വത്തിക്കാനെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ […]

സാമൂഹിക മാറ്റങ്ങൾക്ക് തിരികൊളുത്തിയ നാടകാചാര്യൻ …

സതീഷ് കുമാർ വിശാഖപട്ടണം  കേരളത്തിലെ വിപ്ലവനാടക പ്രസ്ഥാനത്തിന്റെ കുലപതിയാണ് തോപ്പിൽ ഭാസി. ശൂരനാട് കേസിൽ പ്രതിയായി ഒളിവിൽ കഴിയുമ്പോഴാണ് അദ്ദേഹം “സോമൻ ” എന്ന തൂലികാനാമത്തിൽ പ്രസിദ്ധമായ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകം രചിക്കുന്നത്. എൻ രാജഗോപാലൻ നായരും ജി ജനാർദ്ദനകുറുപ്പും ചേർന്ന് സംവിധാനം ചെയ്ത ഈ നാടകം ചവറ തട്ടാശ്ശേരിയിലുള്ള സുദർശന തീയേറ്ററിൽ 1952 ഡിസംബർ 6-നാണ്  കറ കളഞ്ഞ  കമ്മ്യൂണിസ്റ്റും   രമണൻ , കളിത്തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവും സംവിധായകനുമൊക്കെയായ  എടത്തിരുത്തി സ്വദേശി ഡി എം പൊറ്റേക്കാട് ഉദ്ഘാടനം ചെയ്തത് … […]

ചിലങ്കകളെ കിലുകിലെ ചിരിപ്പിച്ച മാദകനാദം …

സതീഷ് കുമാർ വിശാഖപട്ടണം ചെന്നൈയിലെ  എഗ് മൂറിനടുത്തുള്ള പുതുപ്പേട്ടയിൽ ജനിച്ച ലുർദ്മേരി എന്ന സുന്ദരിയായ പെൺകുട്ടിക്ക് സംഗീതവാസന അമ്മയിൽനിന്നാണ് പകർന്നു കിട്ടിയത്. മേരിയെ സ്കൂളിൽ ചേർത്തപ്പോൾ കൊടുത്ത പേര് രാജേശ്വരി എന്നായിരുന്നു. അതിനാൽ  ഈ പെൺകുട്ടി  വളർന്നുവലുതായി  ഒരു ഗായികയായപ്പോൾ എൽ.രാജേശ്വരി എന്ന പേരിലാണ് അറിയപ്പെട്ടത് …എന്നാൽ ആ സമയത്ത് തമിഴിൽ എം. എസ്. രാജേശ്വരി എന്നൊരു ഗായിക ഉണ്ടായിരുന്നതിനാൽ  സംഗീതസംവിധായകർ  ഈ രാജേശ്വരിക്ക് മറ്റൊരു പേർ കൊടുത്തു …..”എൽ.ആർ. ഈശ്വരി ” ..       […]

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വത്തിക്കാൻ രംഗത്ത്

കൊച്ചി: സിറോ മലബാർ സഭയിൽ ജനാഭിമുഖ്യ ആരാധനക്രമ തർക്കത്തിൽ പരിഹാരം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം ആവശ്യപ്പെട്ടുവെന്ന് സൂചന. സഭാ നേതൃത്വത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുകയാണ് വത്തിക്കാൻ.  എറണാകുളം – അങ്കമാലി അതിരൂപതയിൽ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആക്രമിക്കപ്പെട്ടിട്ട് സിറോ മലബാർ സഭ ഫലപ്രദമായ ഒരു മറുപടിയും സ്വീകരിച്ചില്ല.ആലഞ്ചേരിയുടെ രാജി ജനുവരിയിലെ ശൈത്യകാല സിനഡിന് മുൻപ് വേണമെന്നാണ് നിർദേശം. സഭയുടെ ദൈനംദിന ഭരണച്ചുമതല […]