കുടിശ്ശിക കോടികൾ : ആശുപത്രികളിൽ മരുന്നു ക്ഷാമം

തിരുവനന്തപുരം : സർക്കാരിനെ വലയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധി, സർക്കാർ ആശുപത്രികളെയും ബാധിച്ചു തുടങ്ങി. കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക കിട്ടാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം വിതരണക്കാര്‍ നിര്‍ത്തി. മററു മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളും ഈ ഭീഷണിയുടെ നിഴലാണ്. കുടിശ്ശിക തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. രണ്ട് ദിവസത്തിനകം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടേക്കും. കോഴിക്കോട് വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എഴുപത്തഞ്ച് ലക്ഷത്തോളം രൂപയാണ്.ജീവന്‍ രക്ഷാ മരുന്നുകള്‍, […]

പൊലീസ് സ്റ്റേഷനില്‍ പോകാതെ പരാതി നല്‍കാം

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്ത ശേഷം വേണം പരാതി നല്‍കേണ്ടതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്ബര്‍, ആധാര്‍ നമ്ബര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്‍കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം […]

ഇന്നും നാളെയും ആശ്വാസമായി മഴ പെയ്യും

തിരുവനന്തപുരം: പൊള്ളുന്ന വേനല്‍ ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്നും നാളെയും നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഉയർന്ന താപനില ഉള്ളതിനാല്‍ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില ഡിഗ്രി സെല്‍ഷ്യസ് വരെയും, കാസറഗോഡ്, തൃശ്ശൂർ എന്നി ജില്ലകളില്‍ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി […]

സിദ്ധാർത്ഥന്റെ മരണം: അന്വേഷണം സി ബി ഐക്ക്

കൽപ്പററ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ സി ബി ഐ അന്വേഷണം നടത്തും. സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ അറിയിച്ചു. എസ് എഫ് ഐ നേതാക്കൾ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാൽ ചില പ്രതികളെ മനപ്പൂര്‍വം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. അതിനിടെ, […]

സിദ്ധാര്‍ത്ഥൻ്റെ കണ്ഠനാളം തകർത്തത് കരാട്ടെ സിജോ

കൽപ്പററ: കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റായ ഒന്നാം പ്രതി സിൻജോ ജോൺസൻ്റെ മർദ്ദനത്തിലാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥൻ അവശനായതെന്ന വിവരം പുറത്ത്. സിൻജോ ഒറ്റച്ചവിട്ടിന് സിദ്ധാർഥനെ താഴെയിട്ടു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തി. ഇതാണ് വെള്ളം പോലും ഇറക്കാനാകാത്ത നിലയിലെത്തിച്ചത്. പോസ്റ്റുമോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ഇത് ശരിവെക്കുന്ന മൊഴി ദൃക്സാക്ഷികളായ വിദ്യാർഥികളും നൽകിയിട്ടുണ്ട്. മ‍ര്‍മ്മം നന്നായി അറിയാവുന്ന സിൻജോ ദേഹത്ത് തള്ളവിരൽ പ്രയോഗം നടത്തി. ആള്‍ക്കൂട്ട വിചാരണ […]

കാലിക്കറ്റ് ,സംസ്കൃത വിസിമാരെ പുറത്താക്കി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ.എം.കെ.ജയരാജ്, സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ.എം.വി. നാരായണൻ എന്നിവരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി.ഉത്തരവ് ഉടൻ പുറത്തിറക്കും. നിയമനത്തിൽ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ഹിയറിങ്ങിന് ശേഷമാണു ഗവർണർ രണ്ടു വിസിമാരെയും പുറത്താക്കിയത്. ഓപ്പൺ,ഡിജിറ്റൽ സർവകലാശാല വി.സിമാരുടെ കാര്യത്തിൽ യുജിസിയുടെ അഭിപ്രായം ഗവർണർ തേടി. ഓപ്പൺ വി.സി രാജിക്കത്തു നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല

കൊടും ചൂട് തുടരും; ഒപ്പം സൂര്യാഘാത സാധ്യതയും

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണയെക്കാൾ 2മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. പകൽസമയങ്ങളിൽ സൂര്യാഘാത സാധ്യത അടക്കം കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. ഇന്ന് എട്ട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നീ […]

അഭിമന്യു വധക്കേസിലെ കുററപത്രം അടക്കം കാണാനില്ല

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ സുപ്രധാന രേഖകൾ കോടതിയിൽ നിന്ന് കാണാതായി. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് കേസിലെ ഒന്നാം പ്രതി.മുഹമ്മദ് ഗൂാഢലോചന നടത്തി സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നായിരുന്നു കുറ്റപത്രം. കൊലപാതകം, സംഘം ചേർന്ന് മർദിക്കല്‍, വധിക്കണമെന്ന ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ […]

പിണറായിയുടെ ചിത്രമുള്ള പോസ്ററർ അടിക്കാൻ 9.16 കോടി

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയിലും ഇടതുമുന്നണി സർക്കാർ ആഘോഷമായ നടത്തിയ നവകേരള സദസിനുള്ള പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ. സർക്കാർ സ്ഥാപനമായ സി ആപ്റ്റിനായിരുന്നു ചുമതല. 2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയായിരുന്നു നവകേരള സദസ്. 25,40,000 പോസ്റ്റർ അടിച്ചതിന് 2,75,14,296 കോടി രൂപയും, 97,96,810 ബ്രോഷർ അടിച്ചതിന് 4,55,47,329 കോടി രൂപയും 1,01,46,810 ക്ഷണക്കത്ത് അടിച്ചതിന് 1,85,58,516 കോടി രൂപയുമാണ് ചെലവായത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ […]

തോമസ് ഐസക്ക് 12 ന് ഹാജരാവണം എന്ന് വീണ്ടും ഇ ഡി

കൊച്ചി: മസാല ബോണ്ട് സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും, റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നുമുള്ള കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‌ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർഥിയായ അദ്ദേഹത്തോട് ഈ മാസം 12 ന് ഹാജരാകാനാണ് നിർദ്ദേശം. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണം. ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു […]