മതസ്പർദ്ധ: മന്ത്രി സജി ചെറിയാന് എതിരെ കേസ് വരാൻ സാധ്യത

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെതിരെ പോലീസിൽ പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രസ്താവന മതസ്പർദ്ധ ഉണ്ടാക്കുന്നതാണ് എന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതിനിടെ, പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം,വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും പറഞ്ഞു. വര്‍ത്തമാന […]

വീണ്ടും പറഞ്ഞത് വിഴുങ്ങി മന്ത്രി സജി ചെറിയാൻ

കൊച്ചി: സി പി എമ്മും ക്രൈസ്തവ സഭകളും തള്ളിപ്പറഞ്ഞപ്പോൾ പറഞ്ഞതു വിഴുങ്ങാൻ മന്ത്രി സജി ചെറിയാൻ നിർബന്ധിതനായി. താൻ ആലപ്പുഴയിലെ പ്രസംഗത്തിൽ പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങൾ പിൻവലിക്കാൻ തയ്യാറാണ്. വീഞ്ഞിനെയും കേക്കിനേയും കുറിച്ചുള്ള പരാമർശം പാർട്ടി വേദിയിലായതുകൊണ്ടാണ് ആ തരത്തിൽ പറഞ്ഞത്. തികഞ്ഞ മതേതര വാദിയായ താൻ എല്ലാവരേയും ബഹുമാനിക്കുന്ന വ്യക്തിയാണ്. അതിനാൽ തന്നെ ആ പരാമർശങ്ങൾ പിൻവലിക്കാൻ തയ്യാറാണെന്നും എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി എന്നാൽ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ […]

പുതിയ ഊര്‍ജനയം നിര്‍മ്മിക്കാന്‍ കേരളം

തിരുവനന്തപുരം: ഊര്‍ജമേഖലയിലെ മാറ്റം ഉള്‍ക്കൊണ്ട് കേരളം പുതിയ ഊര്‍ജനയം രൂപവത്കരിക്കുന്നു. എല്ലാമേഖലകളിലും സൗരോര്‍ജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനുപുറമേ, പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും നയം പ്രാധാന്യംനല്‍കും. നയം രൂപവത്കരിക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന 18 അംഗ സമിതിക്ക് സര്‍ക്കാര്‍ രൂപംനല്‍കി. വൈദ്യുതവാഹനങ്ങളുടെ ഉപയോഗം കൂടുന്നതനുസരിച്ച് വൈദ്യുതി കൂടുതല്‍ ആവശ്യമായിവരും. ഇതിനായി സൗരോര്‍ജം കൂടുതലായി ഉപയോഗിക്കാനുള്ള നയപരിപാടികള്‍ക്ക് സമിതി രൂപംനല്‍കും. വാഹനങ്ങളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് ഗ്രിഡിലേക്കു തിരിച്ച് വൈദ്യുതി നല്‍കുന്നതിനുള്ള വി2ജി (വെഹിക്കിള്‍ ടു ഗ്രിഡ്) പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും പരിശോധിക്കാന്‍ […]

ക്ഷേത്ര മൈതാനത്ത് നവകേരള സദസ്സ് വിലക്കി

കൊച്ചി: കൊല്ലത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് ഇടതുമുന്നണി സർക്കാരിൻ്റെ നവകേരള സദസ്സിന് അനുമതിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സദസ് നടത്താനുള്ള അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ക്ഷേത്രത്തോട് ചേര്‍ന്നാണ് സദസ്സിനുള്ള പന്തല്‍ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും ക്ഷേത്രം പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. കുന്നത്തൂര്‍ മണ്ഡലത്തില്‍ തിങ്കളാഴ്ചയാണ് നവകേരള സദസ്സ്. ഹിന്ദു ഐക്യവേദി […]

മന്ത്രി പറഞ്ഞത് വിഴുങ്ങി: ഇക്കുറിയും കോഴിബിരിയാണിയില്ല

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ കോഴിബിരിയാണി വിളമ്പുമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയുടെ വാഗ്ദാനം വെറുംവാക്കായി. ഇത്തവണയും സസ്യ ഭക്ഷണം മാത്രമേ ഉണ്ടാവൂ എന്ന് മന്ത്രി അറിയിച്ചു. കാരണം വെളിപ്പെടുത്തിയുമില്ല. സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. ഈ വർഷം മുതൽ നോൺ വെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്ന്  ഉറപ്പു പറഞ്ഞ് മന്ത്രി കയ്യടിയും നേടി. എന്നാൽ ഇപ്പോൾ മലക്കം മറിയുകയാണ് ശിവൻ കുട്ടി. അടുത്ത […]

അനന്തപുരത്ത് പുതിയ മുതല !

കാസര്‍ഗോഡ്: കുമ്പള അനന്തപുരം ക്ഷേത്ര കുളത്തിലെ ‘ബബിയ’ മുതല ഓർമയായി ഒരു വർഷത്തിന് ശേഷം പുതിയ ഒരു മുതലകുഞ്ഞ് കുളത്തിൽ പ്രത്യക്ഷപ്പെട്ടു. സസ്യാഹാരം മാത്രം ഭക്ഷിച്ച് ഏഴ് പതിറ്റാണ്ടിലേറെയായി കുളത്തില്‍ ജീവിച്ച ബബിയ മുതല കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ചത്തത്. ക്ഷേത്രക്കുളത്തിലോ പരിസരത്തോ എത്തുന്ന ആരെയും ബബിയ ആക്രമിച്ച ചരിത്രമില്ല. ക്ഷേത്രത്തിലെത്തുന്നവരെല്ലാം ബബിയയെ കാണാതെ പോകില്ലായിരുന്നു.ഭക്തരാണ് ആദ്യം മുതലകുഞ്ഞിനെ കണ്ടത്. ക്ഷേത്രക്കുളത്തില്‍ ബബിയ എത്തിയത് എങ്ങനെ, എപ്പോൾ എന്ന വിവരം ഇപ്പോഴും അറിവില്ല. പുതിയ മുതലയുടെ […]

കണ്ണൂർ വനത്തിൽ മാവോവാദി – പോലീസ് ഏറ്റുമുട്ടൽ

കണ്ണൂര്‍: മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ ഏറ്റുമുട്ടൽ.രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്. സ്ഥലത്തുനിന്നും വെടിവെപ്പിന്‍റെ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.പത്ത് മിനിട്ടോളം വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു.വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു.സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. വെടിവെയ്പ്പില്‍ പൊലീസിന് പരിക്കേറ്റിട്ടില്ല. […]

സർക്കാരിനെ കുററപ്പെടുത്തി കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കടബാദ്ധ്യത തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും, സര്‍ക്കാരും ബാങ്കുകളും തന്നെ ചതിച്ചതായും കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റായ കുട്ടനാട്ടിലെ പ്രസാദ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ആത്മഹത്യയ്ക്ക് മുമ്പ് കിസാന്‍ സംഘ് ജില്ലാ സെക്രട്ടറിയുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. തന്റെ മരണത്തിന് കാരണം സര്‍ക്കാരും ബാങ്കുകളുമാണെന്നാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ നെല്ലിന്റെ പണമാണ് സര്‍ക്കാര്‍ പിആര്‍എസ് വായ്പയായി നല്‍കിയത്. ഇത് കുടിശിഖ അടക്കം അടക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ സര്‍ക്കാര്‍ എന്നെ ചതിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കൃഷിക്ക് വായ്പക്കായി […]

ജനത്തിനു ഇരുട്ടടി: വിലക്കയററം സപ്ലൈക്കോയിലേക്കും

  തിരുവനന്തപുരം : സപ്ലൈക്കോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വിലവർധിപ്പിക്കാൻ തീരുമാനിച്ചു. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുന്നത്. എഴു വർഷം മുമ്പുള്ള വിലയാണിപ്പോൾ നിലവിലുള്ളത്. ഇടതുമുന്നണി യോഗം ആണ് ഇക്കാര്യം തീരുമാനിച്ചത്.1525.34 കോടി രൂപയാണു സർക്കാർ സപ്ലൈകോയ്ക്കു നൽകാനുള്ളത്. വിതരണക്കാർ മുൻകൂർ പണം നൽകാതെ സാധനങ്ങൾ നൽകാൻ തയാറല്ലാത്തതിനാൽ സപ്ലൈകോയുടെ 1500ൽപരം വിൽപനകേന്ദ്രങ്ങളിൽ സബ്സിഡി […]

സ്വാതിതിരുനാളിൻ കാമിനി…

സതീഷ് കുമാർ വിശാഖപട്ടണം കല ദൈവീകമാണെന്നും കലാകാരൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവനുമാണെന്നുള്ള വിശ്വാസത്താൽ സംഗീതത്തെ ഉപാസിക്കുന്ന ഒരു നാഗസ്വര കലാകാരന്റേയും നർത്തകിയുടേയും കഥയായിരുന്നു സവിതാ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ” സപ്തസ്വരങ്ങൾ ” എന്ന ചലച്ചിത്രം .എം എസ് നാരായണനായിരുന്നു ചിത്രത്തിന്റെ കഥാകൃത്ത് … പണവും പ്രശസ്തിയും കൈവന്നപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് തന്നിഷ്ടപ്രകാരം ജീവിച്ച ഒരു പ്രമുഖ മലയാളനടിയുടെ ജീവിത കഥയായിരുന്നു ഇതെന്ന് അക്കാലത്ത് ചില വാർത്തകൾ പരന്നിരുന്നു… ശ്രീകുമാരൻ തമ്പി സംഭാഷണങ്ങൾ എഴുതിയ സപ്തസ്വരങ്ങളുടെ തിരക്കഥയും സംവിധാനവും […]