ചരിത്രം മാറ്റിയെഴുതിയ ഒരു സംഗീത സംവിധായകൻ .
സതീഷ് കുമാർ വിശാഖപട്ടണം ആധുനിക വൈദ്യശാസ്ത്രം ഇന്നത്തെ രീതിയിൽ പുരോഗമിക്കാതിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ ആന്ധ്രയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമൊക്കെ ചില ലാടവൈദ്യന്മാർ നമ്മുടെ നാട്ടിൽ ചികിത്സിക്കാൻ എത്തുമായിരുന്നുവത്രെ ! ദേശാടനക്കാരായ ഇവർ ഗ്രാമത്തിലെ ഏതെങ്കിലും സത്രത്തിലോ വീടുകളിലോ അതിഥിയായി താമസിച്ചു കൊണ്ട് ഗ്രാമീണർക്കു വേണ്ട ചികിത്സകളെല്ലാം ചെയ്തുകൊടുത്തിരുന്നത്. എറണാകുളം ജില്ലയിലെ ചെറായിയിലുള്ള കൊറശേരിൽ വീട്ടിൽ ഇങ്ങനെ എത്തിയതായിരുന്നു ഉത്തരേന്ത്യക്കാരനായ ആ ലാട വൈദ്യൻ . കൊറശേരിൽ എത്തിയപ്പോഴാണ് അറിയുന്നത് ആ വീട്ടിലെ ഗൃഹനാഥ പ്രസവിച്ചു കിടക്കുകയാണ് […]