വീണയുടെ വരുമാനം: മന്ത്രി റിയാസ് മറച്ചുവെച്ചു ?

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ ഭർത്താവ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ വീണയുടെ വരുമാനമായി കാണിച്ചിരിക്കുന്നത് 1.08 കോടി രൂപ മാത്രം. ആദായ നികുതി റിട്ടേൺ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഈ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്. 2.97 കോടിയുടെ വരുമാനം മറച്ചുവച്ചിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. വീണയ്ക്കും അവരുടെ കമ്പനിയായ എക്സാലോജിക് സോല്യൂഷൻസും ജിഎസ്ടി രേഖകളനുസരിച്ച് 2017 മുതൽ 2021 വരെ വിവിധ കമ്പനികളുമായുള്ള കരാറിലൂടെ […]

വിനായകൻ സഖാവ് ആയത് കൊണ്ടോ ?

കൊച്ചി : എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ സിനിമ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം എൽ എ ഉമാ തോമസ്. സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ് എച്ച് ഒ ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുവെന്ന് ഉമ പറഞ്ഞു. ഇത്രയും […]

പോലീസ് സ്റേറഷനിൽ ബഹളം; നടൻ വിനായകൻ അറസ്ററിൽ

കൊച്ചി:   മദ്യപിച്ച് പോലീസ് സ്റേറഷനിലെത്തി ബഹളം വെച്ചതിന് സിനിമ നടൻ വിനായകനെ, എറണാകുളം നോര്‍ത്ത് പൊലീസ് അറസ്ററ് ചെയ്തു.വൈദ്യപരിശോധനയില്‍  മദ്യപിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ നടൻ എത്തിയത് മദ്യപിച്ചായിരുന്നു. സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷന്‍റെ പരിധിയിലുള്ള കലൂരില്‍ തന്നെയാണ് വിനായകന്‍ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്‍റെ പേരില്‍ വിനായകന്‍ തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് മഫ്തിയില്‍ വനിത പൊലീസ് വീട്ടിലെത്തി. വനിത […]

ഗുരുവായൂരിലെ 105 കിലോ സ്വർണം എസ് ബി ഐയിലേക്ക്

ഗുരുവായൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 105 കിലോ സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചു. സ്വർണം ശുദ്ധീകരിച്ച് തങ്കം ആക്കുന്ന മുംബൈയിലെ കേന്ദ്ര സർക്കാരിന്റെ മിന്റിൽ 30,31 തീയതികളിൽ ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സ്വർണം ഉരുക്കും.ശുദ്ധീകരിച്ച സ്വർണ ബാറുകളാണ് ബാങ്കിൽ നിക്ഷേപിക്കുക. ദേവസ്വം ലോക്കറുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണത്തിൽ ഒരു ഭാഗമാണ് നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്നത്. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 6 ടൺ വെള്ളി കൂടി നിക്ഷേപമായി മാറ്റും. ഹൈദരാബാദിലെ കേന്ദ്ര സർക്കാരിന്റെ നാണയം […]

മാസപ്പടിക്കേസ്: സർക്കാർ വാദം കള്ളം – മാത്യു കുഴൽനാടൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എ. വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിനു മറുചോദ്യം ഉന്നയിക്കുകയായിരുന്നു അദ്ദേഹം . ചോദിച്ച ചോദ്യത്തിനല്ല സർക്കാർ മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. ഒരു സേവനവും നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കൊച്ചിയിലെ ശശിധരൻ കർത്തയുടെ കമ്പനിയായ് സി […]

സഹോദരിമാരെ പീഡിപ്പിച്ചു: യുവാവിന് 204 വര്‍ഷം കഠിന തടവും പിഴയും

  അടൂര്‍ : സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ യുവാവിന് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 204 വര്‍ഷത്തെ കഠിന തടവും പിഴയും വിധിച്ചു. പത്തനാപുരം പുന്നല വില്ലേജില്‍ കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിനെ (32) യാണ് ശിക്ഷിച്ചത്. എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 104 വര്‍ഷം കഠിനതടവും 4,20,000 രൂപാ പിഴയും എട്ടു വയസുകാരിയുടെ സഹോദരി മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 100 വര്‍ഷത്തെ കഠിന തടവും നാല് ലക്ഷം രൂപയും ശിക്ഷിച്ചു. സ്പെഷ്യല്‍ കോടതി […]

ഫാമിലിയും തടവും അന്താരാഷ്ട മേളയിലേക്ക്

തിരുവനന്തപുരം : ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, നവാഗത സംവിധായകൻ ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്നീ മലയാള ചിത്രങ്ങൾ 28ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക്. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ഇന്ന് എന്ന കാറ്റ​ഗറിയിൽ 12 ചിത്രങ്ങളാണുള്ളത്. എന്നെന്നും (ഷാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ( റിനോഷുൻ കെ), നീലമുടി (വി. ശരത്കുിമാർ), ആപ്പിൾ ചെടികൾ(​ഗ​ഗൻ ദേവ്), […]

ലീഗ്-സമസ്ത തർക്കം രൂക്ഷം: ഒത്തുതീർപ്പ് ശ്രമം തുടങ്ങി

കോഴിക്കോട് : മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാമിനെ തള്ളി ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പിനായി രംഗത്തിറങ്ങി. തർക്കം സംബന്ധിച്ച് ഇനി പ്രസ്താവന വേണ്ടെന്ന് ലീഗ് നേതാക്കൾക്ക് കർശന നിർദേശം നൽകി.പ്രസ്താവന നടത്തരുതെന്ന് സലാമിനോട് ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുമായുള്ള തർക്കം അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തിൻ്റെ ഇടപെടൽ. എസ് കെ എസ് എസ് എഫിന്റെ […]

Editors Pick, കേരളം
October 11, 2023

മാസപ്പടി വിവാദം: ഹര്‍ജിയില്‍ നിന്ന് പിന്മാറി ഗിരീഷ് ബാബുവിന്റെ കുടുംബം

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ നിന്നും പരാതിക്കാന്‍ ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നു. ഹൈക്കോടതിയിലെ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും. കേസിലെ ഹര്‍ജിക്കാരന്‍ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തില്‍ സാഹചര്യത്തില്‍ ബന്ധുക്കളെ കക്ഷിചേരാന്‍ അനുവദിച്ച് വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിയുമായി […]

Editors Pick, കേരളം
October 11, 2023

പിന്‍വാതില്‍ നിയമം: മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: തൊഴില്‍വകുപ്പിലെ പിന്‍വാതില്‍ നിയമനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷം. അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫും ബിജെപിയും വ്യക്തമാക്കി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്ക് നീങ്ങുകയാണ് യുവജനസംഘടനകള്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി, പാര്‍ട്ടിതലത്തില്‍ നിയമനങ്ങള്‍ നടത്തിയും സര്‍ക്കാര്‍ തലത്തില്‍ സാധൂകരണം നല്‍കിയുമുള്ള തൊഴില്‍വകുപ്പിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കിലെയിലേതിന് സമാനമായി തൊഴില്‍വകുപ്പിന് കീഴിലെ മറ്റ് സ്ഥാപനങ്ങളിലും സിപിഎം നേതൃത്വം പാര്‍ട്ടിക്കാരെ തിരികെക്കയറ്റിയിരിക്കുകയാണെന്നും അധികാര ദുര്‍വിനിയോഗമാണ് മന്ത്രി വി ശിവന്‍കുട്ടിയുടേതെന്നും ഷിബു ബേബി […]