November 1, 2026 5:05 pm

പ്ലാസ്റ്റിക് നോട്ടുകള്‍ ആദ്യമെത്തുക കൊച്ചിയിലും

കൊച്ചി : പ്ലാസ്റ്റിക് നോട്ടുകള്‍ ആദ്യമെത്തുക കൊച്ചി നഗരത്തിലും. കീറിപ്പറിഞ്ഞതും, നനഞ്ഞൊട്ടിയതുമായ ചെറിയ കറന്‍സികള്‍ക്ക് വിട.

പുതിയ 10, 20 രൂപ പോളിമര്‍ (പ്ലാസ്റ്റിക്) നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈകാതെ സാധാരണക്കാരുടെ കൈയ്യിലെത്തും. കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ച 200 കോടി നോട്ടുകളുടെ രാജ്യവ്യാപക പരീക്ഷണപ്പട്ടികയിൽ കൊച്ചി നഗരവും ഇടംപിടിച്ചതോടെ മലയാളികളുടെ കൈകളിലേക്ക് ഈ നോട്ടുകള്‍ ആദ്യ ഘട്ടത്തില്‍ തന്നെ ലഭ്യമാവും.

ഇതിനായി 100 കോടി നോട്ടുകള്‍ വീതം പുറത്തിറക്കാനാണ് ലക്ഷ്യം.ഇതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്.

2027 ഏപ്രില്‍ 1-നകം ഈപദ്ധതി ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ മുന്‍ പ്രതികരണങ്ങള്‍ പ്രകാരം 2027- 28 സാമ്പത്തിക വര്‍ഷത്തോടെ ഈ നോട്ടുകള്‍ എത്തിയേക്കാം.

പുതിയ പോളിമര്‍ നോട്ടുകള്‍ നിലവിലെ പേപ്പര്‍ നോട്ടുകളുടെ അതേ വലുപ്പത്തിലായിരിക്കും നിര്‍മ്മിക്കുക. ചെറു മൂല്യമുള്ള നോട്ടുകള്‍ വിജയം കണ്ടാല്‍ ഈ മാതൃക ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളും ഇറക്കും. ഇതുവഴി ബാങ്കുകള്‍ക്ക് എടിഎം മെഷീനുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരില്ല.

മുമ്പ് 100, 200 രൂപ നോട്ടുകള്‍ വന്നപ്പോള്‍ എടിഎം മാറ്റങ്ങള്‍ക്കായി ഏകദേശം 100 കോടി രൂപ ബാങ്കുകള്‍ ചിലവായിരുന്നു. പുതിയ നോട്ടുകള്‍ക്ക് അതേ വലിപ്പം നിലനിര്‍ത്തുന്നത് വഴി ഈ വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാം.

ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പോളിമര്‍ നോട്ടുകളുടെ നിര്‍മ്മാണം കൈകാര്യം ചെയ്യുന്നത്.

സാധാരണ പേപ്പര്‍ നോട്ടുകളേക്കാള്‍ 2 മുതല്‍ 4 ഇരട്ടി വരെ കൂടുതല്‍ കാലം ഇവ ഈടുറ്റതാകും പുതിയ പോളിമര്‍ നോട്ടുകള്‍. വെള്ളം വീണാലും ഈ പ്ലാസ്റ്റിക് നോട്ടുകള്‍ നശിക്കില്ല. അഴുക്ക് പിടിക്കില്ല, പെട്ടെന്ന് കീറിപ്പോകില്ല. നിലവില്‍ ഏറ്റവും വേഗത്തില്‍ നശിക്കുന്ന 10, 20 രൂപ നോട്ടുകള്‍ മാറ്റി പുതിയവ അച്ചടിക്കാനാണ് ഐയുടെ തീരുമാനം.

പ്ലാസ്റ്റിക് നോട്ടുകള്‍ ചെലവേറിയതാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ചെറിയ നോട്ടുകള്‍ വിജയിച്ചാല്‍ വലിയ നോട്ടുകളിലും ഇതേ പാത പിന്തുടര്‍ന്നേക്കാം.

വിവിധ കാലാവസ്ഥകളിലും, ഉപയോഗ സാഹചര്യങ്ങളിലും നോട്ടുകള്‍ എത്രത്തോളം ഈടുനില്‍ക്കുമെന്ന് അറിയാനാണ് ഈ പരീക്ഷണം നടത്തുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News