ബെംഗളൂരു: പെട്രോളിൽ എഥനോൾ സാന്നിധ്യം 30 ശതമാനത്തിലേറെയെന്ന് കണ്ടെത്തൽ. നിശ്ചിത അളവിൽ കൂടുതലായതിനാൽ ഇത് വാഹന ഉടമകളിൽ കടുത്ത ആശങ്കയായി മാറുന്നു.
31.2 ശതമാനമാണ് ഇന്ത്യൻ ഓയിൽ കമ്പനിയുടെ പെട്രോളിൽ എഥനോളിൻ്റെ സാന്നിധ്യം. എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ബെംഗളൂരു ഉൾപ്പെടെ 7 നഗരങ്ങളിൽ പരിശോധന നടത്തിയ കർണാടക സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചു.
മിക്കയിടങ്ങളിലും എഥനോൾ സാന്നിധ്യം 30 ശതമാനത്തിലും അധികമാണെന്നാണ് കണ്ടെത്തൽ. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കമ്പനികൾ കണക്ക് നൽകിയില്ല.
ഈ സാഹചര്യത്തിലാണ് സർക്കാർ നേരിട്ട് പരിശോധിപ്പിച്ചത്. റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറുമെന്ന് സർക്കാർ അറിയിച്ചു.ബെംഗളൂരുവിൽ നടന്ന പത്ര സമ്മേളനത്തിൽ കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് ആണ് ഇക്കാര്യം വിശദമാക്കിയത്.
99 ശതമാനം വാഹനങ്ങളും 20 ശതമാനത്തിലേറെ എഥനോൾ പെട്രോളിന് അനുയോജ്യമായ നിലയിൽ അല്ല നിർമ്മിച്ചതെന്നാണ് മന്ത്രി പറഞ്ഞു. ഇത് ഉപയോക്താക്കൾക്ക് കടുത്ത നഷ്ടം ഉണ്ടാക്കുമെന്ന് അദ്ദേഹം അറിയിച്ചു































