November 5, 2026 6:36 pm

എതിരാളികൾക്ക് വൻ വിജയം ; ട്രംപിൻ്റെ ഭരണം പ്രതിസന്ധിയിലേക്ക്

വാഷിംഗ്ടൺ : അമേരിക്കയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി, സെനറ്റും പ്രതിനിധി സഭയും പിടിച്ചെടുത്തു.

ഇതോടെ റിപ്പബ്ലിക്കൻ പാർടിക്കാരനായ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിൻ്റെ  ഭരണകാലം പുതിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

കോൺഗ്രസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടത്  ട്രംപിൻ്റെ നിയമനിർമ്മാണ പദ്ധതികളെയും നയപരമായ തീരുമാനങ്ങളെയും സാരമായി ബാധിക്കും.

തിരഞ്ഞെടുപ്പ് പരാജയത്തിൽ ഇറാൻ യുദ്ധവും ഉയർന്ന ഇന്ധന വിലയും നിർണായക പങ്കുവഹിച്ചതായി  ട്രംപ്  തന്നെ  തുറന്നു സമ്മതിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിഷയങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഭരണകക്ഷിക്കെതിരായ ജനവികാരത്തിന് കാരണമായെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഈ തിരഞ്ഞെടുപ്പ് ഫലം ട്രംപിൻ്റെ    രാഷ്ട്രീയ ഭാവിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

ശേഷിക്കുന്ന ഭരണകാലയളവിൽ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ശക്തമായ നിയന്ത്രണം കൈയ്യാളുമെന്നതിനാൽ ഭരണപരമായ കാര്യങ്ങളിൽ  ട്രംപിന് പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

അതോടൊപ്പം, ഇറാനുമായുള്ള സംഘർഷങ്ങളും രാജ്യത്തെ ഇന്ധന വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതാണ് ജനങ്ങളെ ഭരണകൂടത്തിനെതിരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.

ഈ പശ്ചാത്തലം ട്രംപിൻ്റെ നയങ്ങൾക്കും വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കും വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News