വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രം പിൻ്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി.
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളില്‍ പോലും ഡെമോക്രാറ്റുകള്‍ ആദ്യഘട്ടത്തില്‍ മുന്നേറ്റം നടത്തിയത് രാഷ്ട്രീയശ്രദ്ധ നേടുന്നു.
കോണ്‍ഗ്രസിൻ്റെ നിയന്ത്രണം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഡെമോക്രാറ്റുകള്‍.
ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ട്രംപിന്റെ ഭരണത്തിന്റെ ശേഷിക്കുന്ന രണ്ടുവര്‍ഷത്തെ നയപരിപാടികള്‍ക്കും നിയമനിര്‍മാണത്തിനും തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും.
സമ്പദ്വ്യവസ്ഥ, ജീവിതച്ചെലവ്, കുടിയേറ്റം, വിദേശനയം, ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യം എന്നിവയാണ് പ്രചാരണത്തില്‍ പ്രധാന ചര്‍ച്ചയായത്. അലാസ്ക, അയോവ, കന്‍സാസ്, മെയ്ന്‍, മിഷിഗണ്‍, ഒഹായോ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് പോരാട്ടങ്ങളും ജനപ്രതിനിധിസഭയിലെ കടുത്ത മത്സരങ്ങളും അധികാരനില നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്.
2022ലെ ഇടക്കാല തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ആദ്യഘട്ട വോട്ടിങ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചില പ്രദേശങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളിലെ തകരാറുകളും സാങ്കേതിക പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് ഫലം വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ ട്രംപ് നിരീക്ഷിച്ചു. മന്ത്രിസഭാംഗങ്ങളും രാഷ്ട്രീയ ഉപദേഷ്ടാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ കുറിപ്പുകള്‍ അദ്ദേഹത്തിൻ്റെ അതൃപ്തിയാണ് വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.































