ദളിതരുടെ ദുരിതങ്ങളും ദ്രാവിഡ നാടും

അരൂപി നാടും കാലവും നടക്കുന്നത് പിന്നിലേക്കാണെന്ന് തോന്നുന്നു. അതിനാലാണ് സ്വാതന്ത്ര്യം നേടിയിട്ടും സ്ഥിതി സമത്വ, മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ‘തൊട്ടു കൂടാത്തവരും, തീണ്ടിക്കൂടാത്തവരും , ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോ’രുമെന്ന് മുദ്രകുത്തി നല്ലൊരു വിഭാഗത്തെ നാം അകറ്റി നിര്‍ത്തിയിരിക്കുന്നത്. അതിനാലാണ് ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ ഓരോ കൊല്ലവും വര്‍ദ്ധിച്ചു വരുന്നത്. അതിനാലാണ് ദളിത് പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗത്തിനിരകളാകുന്നത്. അതിനാലാണ് അവരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നതും രായ്ക്ക്രാമാനം ചുട്ടുകരിച്ചു കളയുന്നതും. അതിനാലാണ് പൊതു കിണറ്റില്‍ നിന്നും വെള്ളമെടുത്തുവെന്നും […]

Top News
May 23, 2023

ആവില്ലെന്ന് പറയാന്‍ പറ്റാതെ പോകുമ്പോള്‍

ബിനീഷ് പണിക്കര്‍ വല്ലാത്ത ഒരു അവസ്ഥ തന്നെയാണത്. പറ്റില്ല/ അരുത് എന്നൊക്കെ പറയാന്‍. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നമ്മള്‍ നിരന്തരം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അരുത് എന്ന് മനസ്സ് പറയുന്നതു ചെയ്യാന്‍ വളരെ അടുപ്പമുള്ളയൊരാള്‍ ആവശ്യപ്പെടുമ്പോള്‍ എന്തുചെയ്യും? എങ്ങനെ ‘നോ’ പറയും?  വേണ്ടപ്പെട്ടവര്‍, അടുപ്പക്കാര്‍, ബന്ധുക്കള്‍, ചങ്ങാതിമാര്‍ ഒക്കെയാണ് ആവശ്യപ്പെടുന്നത്. മനസ്സില്ലാമനസ്സോടെയാണ് വഴിപ്പെടേണ്ടിവരുന്നത്. എന്തുകൊണ്ടാണ് പറ്റില്ലെന്ന് പറയാന്‍ വല്ലാതെ പ്രയാസപ്പെടുന്നത്? പറ്റാത്തത് പറ്റുമെന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വിഷമകരമാണെന്ന കാര്യം അറിയാതെയല്ല. പക്ഷെ, പറ്റില്ലെന്ന് പറയാന്‍ ആവുന്നില്ല.  ‘നോ’ പറയുക […]

തിരുമേനിയുടെ റബര്‍ സ്വപ്‌നങ്ങള്‍..

കിഷന്‍കുമാര്‍ ആദരണീയനായ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി തിരുമേനിക്ക് ഒരു കുറിപ്പെഴുതണമെന്ന് ഒരു തോന്നല്‍ വന്നിട്ട് ദിവസം രണ്ടായി. സമയം കിട്ടിയത് ഇപ്പോഴാണ്. വിഷയം വേറൊന്നുമല്ല. നമ്മുടെ റബര്‍ വില വാണം പോലെ ആകാശത്തേക്ക് പോകുന്ന കാര്യം തന്നെ. അങ്ങേക്ക് നേരിട്ട് അന്തപുരിയിലെ മാരാര്‍ജി ഭവനിലോ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ മാര്‍ഗിലെ കാവി പൂശിയ കേന്ദ്ര ഓഫീസിലേക്കോ കയറി ചെല്ലാമല്ലോ… അതിന് പാവം റബര്‍ കര്‍ഷകന്റെ രക്തത്തില്‍ ചവുട്ടി പോകണമോ, അങ്ങേയുടെ ലക്ഷ്യവും […]

രാഘവന് പുതിയ സൂക്കേടോ ..?

ക്ഷത്രിയന്‍ സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി ബഹളത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസ്സിലെ എം പി: എം കെ രാഘവന്‍ മുന്നോട്ട് വന്നിരിക്കുന്നു. ആഹാ എന്താ കഥ. മൂന്നു തവണ എംപിയായ സ്ഥിതിക്ക് ഇനി നാലാം വട്ടം ലഭിക്കില്ലെന്ന് കണ്ടതു കൊണ്ടോ അതോ സിപിഎമ്മിനെ രക്ഷിക്കാന്‍ താനും ബാദ്ധ്യസ്ഥനാണെന്ന് കരുതിയതു കൊണ്ടോ ആവാം നിനച്ചിരിക്കാത്ത നേരത്ത് ഒരു ജനാധിപത്യ പ്രേമം അദ്ദേഹത്തിന് വന്നത്. കോണ്‍ഗ്രസ്സില്‍ ‘യൂസ് ആന്റ് ത്രോ ‘ആണത്രേ. ഉപയോഗിച്ചശേഷം വലിച്ച് എറിയുക. അതിന് ഒരു ഉദാഹരണം പറയണമായിരുന്നു. […]

ചില പുതിയ ഗാന്ധിവിചാരങ്ങള്‍

പ്രൊഫ. പി എ വാസുദേവന്‍ നിതാന്ത സത്യങ്ങള്‍ക്കും മഹാജീവിതങ്ങള്‍ക്കും കാലപ്പഴക്കമുണ്ടാക്കുന്നില്ല. സാധാരണ ജീവിതങ്ങള്‍ കാലബന്ധിതങ്ങളാണ്. ഒരു ജീവിതത്തെ മഹത്വ സര്‍വകാല പ്രസക്തവുമാക്കുന്നത് അത് നല്കുന്ന സന്ദേശങ്ങളാണ്. അത്തരം അപൂര്‍വജന്മങ്ങളിലൊന്നാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. കര്‍മ്മചന്ദ്രനാവാന്‍ തീരുമാനിച്ചതോടെ ഒരു ജന്മം മുഴുവനും നിഷ്ഠയും ആദര്‍ശവും പ്രയോഗങ്ങളും നിറഞ്ഞതായിരുന്നു. എത്രയെഴുതിയാലും പഴകിയാലും അപ്രസക്തമായ ജന്മനിരകളില്‍ ഗാന്ധിയുണ്ട്. മാര്‍ക്സ്, ക്രിസ്തു, മുഹമ്മദ് അങ്ങനെ മറ്റൊരു ഗാലക്സി. ഇതൊരു ഗാന്ധിസ്തുതിയാക്കാന്‍ താല്പര്യമില്ല. ഇക്കഴിഞ്ഞ ഗാന്ധിജയന്തിക്ക് കുറേ അനുസ്മരണ പ്രസംഗങ്ങള്‍ കേള്‍ക്കാനും പങ്കാളിയാവാനും കഴിഞ്ഞപ്പോള്‍ […]

ഇടതു മുന്നണി മരിച്ചു; ശവമടക്ക് കഴിഞ്ഞു

എന്‍.എം.പിയേഴ്സണ്‍ രാഷ്ട്രീയം ഒഴിവാക്കി നമുക്ക് സമൂഹത്തെ വായിക്കാനാവില്ല. രാഷ്ട്രീയം എത്രമാത്രം മലീമസമായാലും അതിനിടയിലുള്ള രാഷ്ട്രീയ വായനതന്നെയാണ് അതിനെ തിരിച്ചറിയാനുള്ള മാര്‍ഗം. മനുഷ്യനോട് രാഷ്ട്രീയ പ്രതിബദ്ധതയോടു കൂടി സംസാരിച്ച ഒരു രാഷ്ട്രീയ മാതൃകയായിരുന്നു ഏണസ്റ്റോ ചെഗുവേര. ആത്മത്യാഗത്തിന്റെ ആ അനശ്വരഗാനം ഇന്നും ലോകത്തുള്ള മനുഷ്യരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. ജീവിക്കാന്‍ സമത്വപൂര്‍ണമായ, ജനാധിപത്യാധിഷ്ഠിതമായ സാഹോദര്യം പുലരുന്ന സാമൂഹ്യ വ്യവസ്ഥയെ ചെ നിരന്തരം പുനരുല്പാദിപ്പിച്ചു കൊണ്ടിരിക്കയാണ്. കേരളത്തിന്റെ രാഷ്ട്രീയബോധം അത് ഉള്‍ക്കൊണ്ടതാണ്. എന്നാല്‍ ഇന്ന് അധികാരം കൈയാളുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ആ […]