മലയാളത്തിലെ ആദ്യ ഗാനരചയിതാവ്

സതീഷ് കുമാര്‍ വിശാഖപട്ടണം 85 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1938 ജനവരി 19 -ന് മലയാളക്കരയില്‍ ഒരു മഹാത്ഭുതം അരങ്ങേറുന്നു. കൊച്ചിയില്‍ പനമ്പും ഓലയും തുണിയും കൊണ്ട് മറച്ചു കെട്ടിയ സെലക്ട് എന്ന സിനിമാ ടാക്കീസിനുള്ളിലെ വലിച്ചുകെട്ടിയ വെള്ളത്തുണിയില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ സംസാരിക്കാനും പാട്ടുപാടാനുമൊക്കെ തുടങ്ങിയത് അന്നുമുതലാണ്. വെള്ളത്തുണിക്ക് പുറകിലിരുന്നു സംസാരിക്കുന്നത് ആരാണെന്നറിയാനുള്ള ആകാംക്ഷയില്‍ പലരും വെള്ളിത്തിരയ്ക്ക് പുറകിലേക്കു പോയി ഒളിഞ്ഞുനോക്കിയിരുന്നുവത്രെ! കേരള സംസ്ഥാനം രൂപവത്ക്കരിക്കപ്പെടുന്നതിനു മുന്‍പേ ‘ബാലന്‍’എന്ന ആദ്യ ശബ്ദചിത്രത്തിലൂടെ മലയാളക്കരയില്‍ ഒരു […]

അഗ്‌നിപര്‍വ്വതം പുകഞ്ഞു

സതീഷ് കുമാര്‍ വിശാഖപട്ടണം മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ ജോസഫ് നിര്‍മ്മിച്ച് കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘ എന്ന ചിത്രത്തിന് മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്… അഭിനയ സാമ്രാട്ടായിരുന്ന സത്യന്റെ അവസാന ചിത്രവും പില്‍ക്കാലത്ത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മമ്മൂട്ടിയുടെ ആദ്യസിനിമയുമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. ആലപ്പുഴയിലെ ഒരു തൊഴിലാളി നേതാവിന്റെ യഥാര്‍ത്ഥ ജീവിതകഥയായിരുന്നു തകഴി ശിവശങ്കരപ്പിള്ള അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന നോവലിലൂടെ വരച്ചുകാട്ടിയത്. താന്‍ വിശ്വസിച്ച പ്രത്യയ ശാസ്ത്രത്തിനു വേണ്ടി […]

ഗാനനഭസ്സിലെ വൃശ്ചിക പൂനിലാവ്

സതീഷ് കുമാര്‍ വിശാഖപട്ടണം കെ .കെ. പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ കുഞ്ചാക്കോ നിര്‍മ്മിച്ച ‘നല്ലതങ്ക ‘ എന്ന സിനിമയിലെ ഗാനങ്ങളുടെ റെക്കോര്‍ഡിങ് നടക്കുന്ന സമയം. ചിത്രത്തിലെ ഒരു ശ്ലോകത്തിന് സംഗീത സംവിധാനം ചെയ്യാന്‍ ശാസ്ത്രീയ സംഗീതത്തില്‍ നല്ല അവഗാഹമുള്ള ഒരാളെ ആവശ്യമുണ്ടായിരുന്നു. ‘നല്ലതങ്ക ‘ യില്‍ പാട്ടുകള്‍ എഴുതുന്നത് അഭയദേവും പ്രധാന ഗായിക പി ലീലയുമാണ് … ലീല തന്നെയാണ് തന്റെ ഗുരുനാഥനായ ദക്ഷിണാമൂര്‍ത്തി എന്ന സംഗീതജ്ഞനെക്കുറിച്ച് സംവിധായകനോട് പറയുന്നത്. അങ്ങനെ ‘ നല്ലതങ്ക ‘ യിലൂടെ […]

മനുഷ്യനാദ്യം ജനിച്ച വീട്

സതീഷ് കുമാര്‍ വിശാഖപട്ടണം കാട് … കറുത്ത കാട് … മനുഷ്യനാദ്യം ജനിച്ച വീട് …. അതെ … മനുഷ്യവംശത്തിന്റെ ജനിതകരേഖകള്‍ തേടി പോയാല്‍ നമ്മളെത്തുക കൊടും കാട്ടിലായിരിക്കും… ആഫ്രിക്കന്‍ കാടുകളില്‍ നിന്നായിരുന്നുവല്ലോ മനുഷ്യന്‍ നാഗരികതയിലേക്കുള്ള പടവുകള്‍ കയറി തുടങ്ങിയത്… വയലാറിന്റെ ദാര്‍ശനിക സ്വഭാവമുള്ള ഈ വരികള്‍ ഉദയായുടെ ‘ നീലപൊന്മാന്‍ ‘ എന്ന ചിത്രത്തില്‍ നിന്നായിരുന്നു … പ്രേംനസീര്‍ എന്ന നടന്‍ തന്റെ പതിവ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു റഷ്യന്‍ ശാസ്ത്രജ്ഞനായാണ് ഈ ചിത്രത്തില്‍ […]