മാസപ്പടി: ശശിധരൻ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി വീട്ടിൽ

കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ സ്ഥാപനമായ എക്സാലോജികുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ ആലുവയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൻ്റെ എംഡി: ശശിധരൻ കർത്തയെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.‍ഡി) വീട്ടിലെത്തി ചോദ്യം ചെയ്യുന്നു.

ഹാജരാകണമെന്നു ആവശ്യപ്പെട്ട് ഇ.ഡി സമൻസ് നൽകിയിരുന്നെങ്കിലും ശശിധരൻ കർത്ത ഹാജരായിരുന്നില്ല.  ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു കാരണം.

ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്.

ആദായനികുതി വകുപ്പു മുൻപാകെ എക്സാലോജിക് കമ്പനിക്കെതിരെ മൊഴികൾ നൽകിയിരുന്ന ചീഫ് ജനറൽ മാനേജർ പി.സുരേഷ്കുമാർ, കാഷ്യർ വാസുദേവൻ എന്നിവർ മൊഴി നൽകിയിരുന്നു.

അവരെ  ഇ ഡി ഓഫിസിൽ  വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികൾ ഇ.ഡി റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ നിരോധന കേസിലും നിർണായകമാണ് എന്ന്  ഇ ഡി വൃത്തങ്ങൾ പറയുന്നി.