ഭൂമി ചുട്ടുപൊള്ളും എന്ന് നാസയുടെ വിലയിരുത്തൽ

വാഷിംഗ്ടണ്‍: സൂര്യനിൽ നിന്നുള്ള സൗരജ്വാലകളെ ഭൂമി കൂടുതലായി സ്വീകരിക്കുന്നത് മൂലമാണ് അസാധാരണമായ കാലാവസ്ഥാ മാററം ആണ് സംഭവിക്കുന്നതെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്.

കൂടുതല്‍ സൗരജ്വാലകളെ ഭൂമി വലിച്ചെടുത്താല്‍ അത് നമ്മുടെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കും. അത്യുഷ്ണം ഭൂമിയെ വൈകാതെ തന്നെ കീഴടക്കും.അത് മനുഷ്യന്‍ ജീവനും, മറ്റ് ജീവജാലങ്ങള്‍ക്കും വരെ ഭീഷണിയുയര്‍ത്തും.

2023ലെ ഫെബ്രുവരി, മാര്‍ച്ച്‌, ഡിസംബര്‍ എന്നീ മാസങ്ങളില്‍ ഭൂമി കൂടുതൽ സൗരജ്വാലകളെ ഭൂമി സ്വീകരിച്ചു.
അത് തുടരുന്നു എന്നാണ് സൂചനകൾ.

ഫെബ്രുവരിയിൽ ഇത് ഒരു സ്‌ക്വയറിന് 3.9 വാട്ട് എന്ന കണക്കിലായിരുന്നു സൗര റേഡിയേഷനെ ഭൂമി സ്വീകരിച്ചിരുന്നത്. ഇത് വലിയ മാറ്റമാണ്.മാര്‍ച്ചിൽ ഇത് സ്‌ക്വയറിന് 6.2 വാട്‌സായി.ഈ വന്‍ കുതിപ്പാണ് നാസയെ ആശങ്കപ്പെടുത്തുന്നത്.

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭൂമി സ്വീകരിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന അളവിലാണ് താപത്തെ ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇതിനര്‍ത്ഥം നമ്മുടെ കാന്തിക മണ്ഡലം അടക്കം കത്തിജ്വലിക്കുമെന്നാണ്.

നമ്മുടെ ഗ്രഹത്തിലെ ഊര്‍ജത്തെ കൃത്യമായ അളവില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതാണ് ഇതോടെ താളം തെറ്റുക. ഭൂമിയെ ഇത്ര പെട്ടെന്നുള്ള ഊര്‍ജത്തെ വലിച്ചെടുക്കുന്നതിലൂടെയുള്ള മാറ്റം നമ്മുടെ കാലാവസ്ഥ, സമുദ്രനിരപ്പ്, താപനില എന്നിവയെ മാരകമായ രീതിയില്‍ മാറ്റും.