വീണ വിജയനെതിരെ ആററംബോംബ് ഉണ്ടെന്ന് സാബു ജേക്കബ്

കൊച്ചി: തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയെ
ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് ട്വന്‍റി 20 പാർട്ടി കോ- ഓർഡിനേററർ സാബു എം ജേക്കബിന്‍റെ വെല്ലുവിളി.

അതിന് പററുന്ന ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ലോക്സഭ തെരഞ്ഞെടുപ്പിലെ ട്വന്‍റി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് സാബു ജേക്കബിന്‍റെ പ്രസ്താവന.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ട്വന്റി- 20 മത്സരിക്കും. ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളാണ് സ്ഥാനാര്‍ഥി. എറണാകുളത്ത് അഡ്വ. ആന്റണി ജൂഡി മത്സരിക്കും.

ചാലക്കുടിയിലെ മുന്‍ എം.പിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു സാബു ഉന്നയിച്ചത്. ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുകയല്ലാതെ കഴിഞ്ഞ പത്തുവര്‍ഷമായി എല്‍.ഡി.എഫ്, യു.ഡി.എഫ്. എം.പിമാര്‍ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.