തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള സിപിഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി.തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും വയനാട് ആനി രാജയും മൽസരിക്കും.

തിരുവനന്തപുരത്ത് മന്ത്രി ജി.ആര്‍. അനിലിന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ വിജയസാധ്യത മാത്രം പരിഗണിച്ച് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തൃശ്ശൂര്‍- വി.എസ്. സുനില്‍കുമാര്‍, മാവേലിക്കര- സി.എ. അരുണ്‍കുമാര്‍ എന്നിവരാണ് മററു സ്ഥാനാർഥികൾ. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമായത്.