ഇനി അഞ്ചു ദിവസം മഴ: രണ്ടു ജില്ലയിൽ ഓറഞ്ച് അലർട്ട്

കൊച്ചി: അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . തീവ്രമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം,​വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ,​ എറണാകുളം,​ ഇടുക്കി,​ തൃശൂർ,​ പാലക്കാട്,​ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോ‌ഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറിൽ 6.45 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ ലഭിച്ചേക്കും.

വെളളിയാഴ്ച ആലപ്പുഴ,​ എറണാകുളം,​ ഇടുക്കി,​ തൃശൂർ,​ പാലക്കാട്,​ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോഡ് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം,​ കൊല്ലം,​ ആലപ്പുഴ,​ ഇടുക്കി,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ,​ കാസർകോട് ജില്ലകളിലും ഞായറാഴ്ച തൃശൂർ,​ മലപ്പുറം,​ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോഡ് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം,​ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോ‌‌ഡ് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്.

ജൂൺ പത്ത് വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുള്ളതിനാൽ, ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാ
സ്ഥാ വകുപ്പ് അറിയിച്ചു.