കാവിവൽക്കരണം ദൂരദർശനിലേയ്ക്കും

ന്യൂഡൽഹി: ദൂരദര്‍ശന്‍ ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പം  ഡിഡി ന്യൂസിന്റെ ലോഗോ കാവിയാക്കി മാറ്റി .

ചാനലിന്റെ സ്‌ക്രീനിലും കാവി കൊണ്ടുവന്നിട്ടുണ്ട്. രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ  ലോഗോ മാറ്റത്തിന് എതിരെ വരുന്നത്. സംഘപരിവാര്‍ സംഘടനകളുടെ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ്  ഇതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപികുന്നു.

സമ്പൂര്‍ണ കാവിവൽകരണത്തിന്റെ ഭാഗമായിട്ടാണ് ദൂരദർശന്റെ കാവി ലോഗോ എന്നാണ് ഉയരുന്ന പ്രധാന വിമർശനം. നേരത്തെ കേരള സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനവും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

അതേസമയം ലോഗോയിൽ മാത്രമാണ് മാറ്റമെന്നും മൂല്യങ്ങൾ അതേപടി നിലനിർത്തുമെന്നും ദൂരദർശൻ അറിയിച്ചു.’ഞങ്ങളുടെ മൂല്യങ്ങൾ അതേപടി നിലനിൽക്കുമ്പോൾ, ഞങ്ങൾ ഇപ്പോൾ ഒരു പുതിയ രൂപത്തില്‍ ലഭ്യമാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ.. ഏറ്റവും പുതിയ ഡിഡി വാർത്തകൾ അനുഭവിക്കൂ!’ എന്ന കുറിപ്പിനൊപ്പമാണ് പുതിയ നിറത്തിലുള്ള ലോഗോ പുറത്തുവിട്ടത്.