July 11, 2025 12:16 pm

അമേരിക്ക നേരിട്ട് രംഗത്ത്: ഇറാൻ കീഴടങ്ങണം എന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതോടെ, ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിൽ അമേരിക്ക ഇടപെടുമെന്ന വ്യക്തമായ സൂചന പുറത്തുവന്നു.

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള ഖമീനി എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു.

Khamenei defends Iran's missile programme as UN concerns mount | Ayatollah Ali Khamenei | The Guardian

‘സുപ്രീം ലീഡര്‍’ ഒരു എളുപ്പമുള്ള ലക്ഷ്യമാണ്, എന്നാല്‍ അദ്ദേഹം അവിടെ സുരക്ഷിതനാണ്.അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.തത്കാലം ഇപ്പോള്‍ വേണ്ട.എന്നാല്‍ സാധാരണക്കാരെയും അമേരിക്കന്‍ സൈനികരെയും മിസൈലുകള്‍ ലക്ഷ്യമിടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ തീരുന്നു – ട്രംപ് കുറിച്ചു.

ഇറാൻ്റെ ആകാശത്ത്  തങ്ങള്‍ക്ക് പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ നിയന്ത്രണമുണ്ടെന്നും പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.  യുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളിത്തമാണ് ഇത് വ്യക്തമാക്കുന്നത് എന്ന്  വിലയിരുത്താം.

ഇതിനിടെ പശ്ചിമേഷ്യയിലേക്ക് അമേരിക്ക കൂടുതല്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചതായി റോയിട്ടേഴ്‌സ് അറിയിച്ചു.ഇതിൽ എഫ്-16, എഫ്-22, എഫ്-35 പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News