ഗ​ണ​പ​തി​വ​ട്ട​ജി എന്ന കെ. സുരേന്ദ്രനും സുരേഷ് ഗോപിയും…

കൊച്ചി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേന്ദ്ര​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രാ​ഷ്ട്രീ​യ നീ​രി​ക്ഷ​ക​ൻ ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നാ​വ​ശ്യ സ്ഥ​ല​നാ​മ വി​വാ​ദം കു​ത്തി​പ്പൊ​ക്കി മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യത​ക​ളെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളാ​ണ് സു​രേ​ന്ദ്ര​നെ​ന്ന് ശ്രീ​ജി​ത്ത് വി​മ​ർ​ശി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു വി​മ​ർ​ശ​നം.

 

Was Swami Saradananda Ji really Netaji Subhash Chandra Bose? - Quoraശ്രീജിത്ത് പണിക്കർ 

 

ശ്രീ​ജി​ത്തി​ന്‍റെ എ​ഫ്ബി പോ​സ്റ്റ് ചു​വ​ടെ:

“പ്രി​യ​പ്പെ​ട്ട ഗ​ണ​പ​തി​വ​ട്ട​ജി,

നി​ങ്ങ​ൾ​ക്കെ​ന്നോ​ട് ന​ല്ല ക​ലി​പ്പു​ണ്ടാ​കും. മ​ക​ന്‍റെ ക​ള്ള​നി​യ​മ​നം, തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ കു​ഴ​ൽ​പ്പ​ണം, തു​പ്പ​ൽ വി​വാ​ദം, സ്ഥ​ല​പ്പേ​ര് വി​വാ​ദം ഇ​തി​ലൊ​ക്കെ നി​ങ്ങ​ളെ ത​ള്ളി​പ്പ​റ​ഞ്ഞ​തി​ൽ നി​ങ്ങ​ൾ​ക്ക് ന​ല്ല ക​ലി​പ്പു​ണ്ടാ​കും. സ്വാ​ഭാ​വി​കം.

സ്വ​ന്തം അ​ധ്വാ​ന​ത്തി​ന്‍റെ ബ​ല​ത്തി​ൽ സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ൽ ജ​യി​ച്ച​പ്പോ​ൾ അ​തി​ൽ പ്ര​ത്യേ​കി​ച്ചൊ​രു പ​ങ്കു​മി​ല്ലാ​ത്ത നി​ങ്ങ​ൾ എ​ന്തി​നാ​ണ് എ​ന്നോ​ട് എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞ് ക​ളി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് മ​ന​സ്‌​സി​ലാ​യി​ല്ല.

സു​രേ​ഷ് ഗോ​പി ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ, നേ​രി​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ലെ പൊ​ള്ള​ത്ത​ര​ങ്ങ​ൾ ഇ​തേ​ക്കു​റി​ച്ചൊ​ക്കെ ഞാ​ൻ ച​ർ​ച്ച​ക​ളി​ൽ പ​റ​ഞ്ഞ​തി​ന്‍റെ പ​ത്തി​ലൊ​ന്ന് നി​ങ്ങ​ൾ എ​വി​ടെ​യെ​ങ്കി​ലും പ​റ​ഞ്ഞി​ട്ടു​ണ്ടോ?

അ​നാ​വ​ശ്യ​മാ​യ ഒ​രു സ്ഥ​ല​നാ​മ വി​വാ​ദം കു​ത്തി​പ്പൊ​ക്കി, മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കൂ​ടി സാ​ധ്യ​ത​ക​ളെ അ​ട്ടി​മ​റി​ക്കാ​നാ​ണ് നി​ങ്ങ​ൾ ശ്ര​മി​ച്ച​ത്. അ​ല്ലെ​ങ്കി​ൽ ഒ​രു എം​പി​ക്ക് എ​ങ്ങ​നെ ഒ​രു സ്ഥ​ല​ത്തെ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന എ​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യൂ. ക​ഴി​ഞ്ഞ​ ത​വ​ണ സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ മൂ​ന്ന് ഡ​സ​ൻ സീ​റ്റ്’’ എ​ന്ന​താ​യി​രു​ന്നു നി​ങ്ങ​ളു​ടെ അ​വ​കാ​ശ​വാ​ദം.

പാ​ർ​ട്ടി​യി​ൽ വ​രൂ പ​ദ​വി ത​രാം, ഒ​പ്പം നി​ൽ​ക്കൂ സീ​റ്റ് ത​രാം എ​ന്നൊ​ക്കെ പ​റ​ഞ്ഞ​പ്പോ​ൾ പ​ണി​ക്ക​ർ ക​ള്ള​പ്പ​ണി​ക്ക​ർ ആ​ണെ​ന്ന് അ​ങ്ങേ​യ്ക്ക് തോ​ന്നി​യി​ല്ലേ ആ​വോ? ര​ണ്ടും നി​ഷേ​ധി​ച്ച​ത് എ​ന്‍റെ നി​ല​പാ​ട്. നി​ങ്ങ​ളെ​യൊ​ക്കെ മ​ന​സ്‌​സി​ലാ​ക്കാ​ൻ ര​ണ്ടാ​മ​തൊ​ന്ന് നോ​ക്കേ​ണ്ട​തി​ല്ല​ല്ലോ.

മ​നു​ഷ്യ​രെ വെ​റു​പ്പി​ക്കു​ന്ന കു​ത്തി​ത്തി​രി​പ്പ് മാ​റ്റി​വ​ച്ച് അ​വ​ർ​ക്ക് ഗു​ണ​മു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്താ​ൽ സു​രേ​ഷ് ഗോ​പി​ക്ക് കി​ട്ടി​യ സ്വീ​കാ​ര്യ​ത നി​ങ്ങ​ൾ​ക്കും കി​ട്ടും. അ​ല്ലെ​ങ്കി​ൽ പ​തി​വു​പോ​ലെ കെ​ട്ടി​വ​ച്ച കാ​ശു പോ​കും.

ഒ​രു കാ​ര്യ​ത്തി​ൽ ന​ന്ദി​യു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ല​ർ എ​നി​ക്ക് ചാ​ർ​ത്തി​ത്ത​ന്ന ആ ​ചാ​പ്പ നി​ങ്ങ​ളാ​യി​ട്ട് തി​രു​ത്തി​യ​ല്ലോ. സ​ന്തോ​ഷം!