ടെൽ അവീവ്: ഇസ്രായേലിലെ അറബ് രാഷ്ട്രീയ പാർട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റും റആം പാർട്ടിയും അടുത്ത പ്രധാനമന്ത്രിയായി യാഷാർ പാർട്ടി അധ്യക്ഷൻ ഗാഡി ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു.
സർക്കാരുണ്ടാക്കുന്നതിനായുള്ള ചർച്ചകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗിനോടിൻ്റെ മുന്നിൽ ഐസൻകോട്ടിൻ്റെ പേര് നിർദ്ദേശിക്കുമെന്ന് അവർ അറിയിച്ചു. റആം പാർട്ടിയുടെ എട്ട് എംപിമാർ നേരത്തെ തന്നെ അദ്ദേഹത്തിന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
120 അംഗ പാർലമെൻ്റിൽ 67 എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ ഇതിലൂടെ ഐസൻകോട്ടിന് കഴിയും. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേക്കാൾ കൂടുതൽ പിന്തുണ ഇപ്പോൾ ഐസൻകോട്ടിനുണ്ട്.
നെതന്യാഹുവിൻ്റെ സഖ്യത്തിന് 58 സീറ്റുകളാണുള്ളത്. ഇതിൽ റആം പാർട്ടിയുടെ 8 അംഗങ്ങളും ജോയിന്റ് ലിസ്റ്റിന്റെ 11 അംഗങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ ആകെ 19 സീറ്റുകൾ നേടിയിരുന്നു.
അറബ് പാർട്ടികളെ തന്റെ സർക്കാരിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് മുൻപ് ഐസൻകോട്ട് എതിർപ്പ് വ്യക്തമാക്കിയിരുന്നു. റആം പാർട്ടിയെയോ മറ്റ് അറബ് പാർട്ടികളെയോ തന്റെ സർക്കാരിൽ ഭാഗമാക്കില്ലെന്ന് സെപ്റ്റംബറിൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
!role~Preview!mt~photo!fmt~JPEG%20Baseline)
അതേസമയം നെതന്യാഹുവിൻ്റെ സഖ്യത്തിന് ആവശ്യത്തിന് പിന്തുണ ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. സഖ്യത്തിലെ ചില പാർട്ടികൾ അദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യാഥാസ്ഥിതിക വിഭാഗക്കാർക്ക് സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകുന്ന നിയമം പാസാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് ചില സഖ്യകക്ഷികൾ നെതന്യാഹുവിൽ നിന്ന് അകന്നത്.
തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച പ്രസിഡന്റ് ഹെർസോഗ് പുതിയ സർക്കാരുണ്ടാക്കാൻ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ ആരംഭിച്ചു. വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് രാജ്യം പോകാതിരിക്കാൻ എല്ലാ പാർട്ടികളും പരമാവധി ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ചർച്ചകൾ പൂർത്തിയായ ശേഷം ഏറ്റവും കൂടുതൽ പിന്തുണയുള്ള നേതാവിനെ സർക്കാരുണ്ടാക്കാൻ പ്രസിഡന്റ് ക്ഷണിക്കും. നെതന്യാഹു അല്ലെങ്കിൽ ഐസൻകോട്ട് എന്നിവരിൽ ഒരാളെയാകും ഇതിനായി തിരഞ്ഞെടുക്കുക.
ക്ഷണിക്കപ്പെടുന്ന വ്യക്തിക്ക് 28 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കേണ്ടിവരും. ആർക്കും ഭൂരിപക്ഷം തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.
ഇസ്രായേലിലെ സൈനിക രംഗത്തും രാഷ്ട്രീയത്തിലും ഒരുപോലെ ശ്രദ്ധേയനായ പ്രമുഖ നേതാവാണ് ഗാഡി ഐസൻകോട്ട്.1978-ൽ ഇസ്രായേൽ പ്രതിരോധ സേനയിൽ ചേർന്ന് ഗോലാനി ബ്രിഗേഡിലൂടെ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, പിന്നീട് നോർത്തേൺ കമാൻഡ് മേധാവിയും ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായി ഉയർന്നു.
2015 മുതൽ 2019 വരെ ഇസ്രായേൽ സൈന്യത്തിന്റെ 21-ാമത് ചീഫ് ഓഫ് ജനറൽ സ്റ്റാഫായി സേവനമനുഷ്ഠിച്ച ഐസൻകോട്ട്, ഹിസ്ബുള്ളയ്ക്കും ഹമാസിനുമെതിരെയുള്ള സൈനിക തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
2019-ൽ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം 2022-ലാണ് അദ്ദേഹം ബെന്നി ഗാൻ്റിസിനൊപ്പം ‘നാഷണൽ യൂണിറ്റി’ സഖ്യത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. ഇസ്രായേൽ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023-ൽ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച അടിയന്തര യുദ്ധ കാബിനറ്റിൽ അംഗമായെങ്കിലും, ഭരണരീതികളോടുള്ള അഭിപ്രായവ്യത്യാസം കാരണം 2024 ജൂണിൽ രാജി വെച്ചു.
തുടർന്ന് ‘യാഷാർ’ എന്ന പാർട്ടി രൂപീകരിച്ച് അതിന്റെ അധ്യക്ഷനായ അദ്ദേഹം, ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിപക്ഷത്തിന്റെയും അറബ് പാർട്ടികളുടെയും പിന്തുണയോടെ ഇസ്രയേലിന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ മുന്നിലെത്തിയിരിക്കുകയാണ്.































