ന്യൂഡൽഹി: മുസ്ലീം പുരുഷന്മാർ വിവാഹം വഴി അമുസ്ലീം സ്ത്രീകളെ മതം മാറ്റാൻ ശ്രമിക്കുന്ന “ലവ് ജിഹാദ്” എന്ന തന്ത്രം നടപ്പാക്കുന്ന സംഘം ഉത്തർപ്രദേശിൽ പോലീസ് പിടിയിലായി. വിദേശത്തുനിന്നും 100 കോടിയിലധികം രൂപയുടെ സംഭാവന ഈ സംഘം സ്വീകരിച്ചിട്ടുണ്ടെന്ന തെളിവ് ലഭിച്ചതായി അധികൃതർ അറിയിച്ചു.
സംഘത്തിൻ്റെ മുഖ്യ സൂത്രധാരൻ ചങ്ങൂർ ബാബ എന്നറിയപ്പെടുന്ന ജമാലുദ്ദീനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഭാര്യ നസ്രീൻ എന്ന നീതുവും പിടിയിലായി.ഒട്ടേറെപ്പേരെ സാമ്പത്തിക സഹായങ്ങൾ നൽകിയും പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും മതംമാറ്റിയെന്നാണ് കണ്ടെത്തൽ
.
ബൽറാംപൂരിലെ മാധ്പൂർ ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. വർഷങ്ങളായി ഇയാൾ സൂഫി സന്യാസി ഹസ്രത്ത് ബാബ ജമാലുദ്ദീൻ ‘പീർ ബാബ’ എന്ന പേരിൽ ഇവിടെ താമസിക്കുന്നുണ്ട്. 2015-ൽ ദുബായിൽ വെച്ച് ഇസ്ലാമിലേക്ക് മാറിയ ഘനശ്യാം റോഹെറയും ഭാര്യ നീതുവും പിന്നീട് ജമാലുദ്ദീൻ നസ്രീൻ എന്നീ പേരുകൾ സ്വീകരിക്കുകയായിരുന്നു.
വിദേശത്തു 100 കോടിയിലധികം രൂപ ഈ സംഘം കൈപ്പറ്റിയിട്ടുണ്ട്. ഈ പണം 40-ഓളം അക്കൗണ്ടുകളിലൂടെയാണ് വന്നിരുന്നത്. മതം മാറ്റുന്നതിന് ഓരോ ജാതിക്കാർക്കും പ്രത്യേക തുക നിശ്ചയിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബ്രാഹ്മണ, സിഖ്, ക്ഷത്രിയ വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളെ മതം മാറ്റുന്നതിന് 15-16 ലക്ഷം രൂപയും, ഒബിസി വിഭാഗക്കാർക്ക് 10-12 ലക്ഷം രൂപയും, മറ്റ് ജാതിക്കാർക്ക് 8-10 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നത്.
സംഘാംഗങ്ങൾ 40 തവണ ഇസ്ലാമിക രാജ്യങ്ങളിൽ സന്ദർശനം നടത്തിയതായും തീവ്രവാദ വിരുദ്ധ സ്ക്വാഡ് വെളിപ്പെടുത്തി.ഈ മതംമാറ്റ സംഘം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും നിസ്സഹായരായ സ്ത്രീകളെയും മതംമാറ്റത്തിന് ഇരയാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. പ്രായപൂർത്തിയാകാത്തവരും ഇതിൽ ഉൾപ്പെടുന്നു.
ജമാലുദ്ദീൻ്റെ ഒളിത്താവളത്തിൽ നിന്ന് ലഭിച്ച ഡയറിയിൽ മതംമാറ്റാൻ സാധ്യതയുള്ള 100-ലധികം ആളുകളുടെ വിവരങ്ങളുണ്ട്.കേസിൻ്റെ അന്തർദേശീയ പ്രാധാന്യം കണക്കിലെടുത്ത്, എൻ ഐ എ (ദേശീയ അന്വേഷണ ഏജൻസി), ഇ ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) തുടങ്ങിയ വിവിധ ഏജൻസികളുടെ സഹകരണത്തോടെയുള്ള അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്.
ജമാലുദ്ദീന്റെ മകൻ മെഹബൂബ്, കൂട്ടാളി നവീൻ എന്നിവരെ നേരത്തെ തന്നെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബൽറാംപൂരിലുള്ള ബംഗ്ലാവ് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്ന് ആരോപിച്ച് അധികൃതർ പൊളിച്ചുനീക്കിയിരുന്നു.
ഉത്തർപ്രദേശിൽ “ലവ് ജിഹാദ്”, നിർബന്ധിത മതപരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട വ്യാപകമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർക്കാരും പൊതുജനങ്ങളിൽ ഒരു വിഭാഗവും ഇത് ഒരു വലിയ ആശങ്കയായി കണക്കാക്കുന്നുണ്ട്.
“ലവ് ജിഹാദ്” വഴി നടക്കുന്നതായി ആരോപിക്കപ്പെടുന്നവ ഉൾപ്പെടെയുള്ള നിർബന്ധിത മതപരിവർത്തനങ്ങൾ, തടയുന്നതിനായി ഉത്തർപ്രദേശ് സർക്കാർ, നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം നിയമം നടപ്പാക്കിയിട്ടുണ്ട്.
മതപരിവർത്തന വിരുദ്ധ നിയമം നിലവിൽ വന്നതിന് ശേഷം നാല് വർഷത്തിനുള്ളിൽ ഉത്തർ പ്രദേശിൽ 835 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.1,682 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2024 ഓഗസ്റ്റിലെ കണക്കാണിത്.