രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്തേ​ക്ക് മാ​റാ​ൻ 11 ല​ക്ഷം പേർക്ക് മു​ന്ന​റി​യി​പ്പ്

In Main Story
October 13, 2023

ഗാ​സ : അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്തേ​ക്ക് മാ​റാ​ൻ 11 ല​ക്ഷം ഗാ​സ നി​വാ​സി​ക​ൾ​ക്ക് ഇ​സ്ര​യേ​ൽ മു​ന്ന​റി​യി​പ്പ് ന​ല്കി​യ​താ​യി യു​എ​ൻ.
ഇ​സ്ര​യേ​ലി​ലെ ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഗാ​സ​യി​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ക​യും അ​തി​ർ​ത്തി​ക്ക് സ​മീ​പം ഇ​സ്രേ​ലി ടാ​ങ്കു​ക​ൾ യു​ദ്ധ​സ​ജ്ജ​രാ​യി നി​ല​യു​റ​പ്പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ മു​ന്ന​റി​യി​പ്പ്. ഇ​ത് ഗാ​സ​യി​ലേ​ക്കു​ള്ള ക​ര​യാ​ക്ര​മ​ണ​ത്തി​നു മു​ന്നോ​ടി​യാ​യേ​ക്കാ​മെ​ന്നാ​ണ് പ​ല​സ്തീ​നി​ക​ളു​ടെ ഭ​യം.

അ​തേ​സ​മ​യം, ജ​ന​ങ്ങ​ളെ ഇ​ത്ത​ര​ത്തി​ൽ മാ​റ്റു​ന്ന​ത് ഗു​രു​ത​ര​മാ​യ മാ​നു​ഷി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നാ​ണ് യു​എ​ൻ മു​ന്ന​റി​യി​പ്പ് ന​ല്കു​ന്ന​ത്. വീ​ണ്ടും മാ​നു​ഷി​ക ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​സ്ര​യേ​ലി​ന്‍റെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും യു​എ​ൻ വ​ക്താ​വ് സ്റ്റെ​ഫാ​ൻ ഡു​ജാ​റി​ക് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് എ​ല്ലാ യു​എ​ൻ ജീ​വ​ന​ക്കാ​ർ​ക്കും സ്കൂ​ളു​ക​ൾ, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ യു​എ​ൻ സൗ​ക​ര്യ​ങ്ങ​ളി​ൽ അ​ഭ​യം പ്രാ​പി​ച്ച​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് ഡു​ജാ​റി​ക് പ​റ​ഞ്ഞു.

നി​ര​ന്ത​ര​മാ​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ഗാ​സ​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് യു​എ​ൻ ഭ​ക്ഷ്യ​സം​ഘ​ട​ന അ​റി​യി​ച്ച​ത്. 50,000 ഗ​ർ​ഭി​ണി​ക​ൾ കു​ടി​വെ​ള്ളം പോ​ലു​മി​ല്ലാ​തെ ക​ഴി​യു​ക​യാ​ണെ​ന്നും യു​എ​ൻ അ​റി​യി​ച്ചു. ഗാ​സ​യി​ലെ 34 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം നേ​രി​ട്ട​ത്.