ഇ​സ്ര​യേ​ലി​ല്‍ നി​ന്നു​ള്ള അ​ഞ്ച് മ​ല​യാ​ളി​ക​ള്‍ കൊ​ച്ചി​യി​ലെ​ത്തി

In Editors Pick, Special Story
October 13, 2023

ദില്ലി : ഇ​സ്ര​യേ​ലി​ല്‍ നി​ന്നു​ള്ള അ​ഞ്ച് മ​ല​യാ​ളി​ക​ള്‍ കൊ​ച്ചി​യി​ലെ​ത്തി. ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്.

ഇ​സ്ര​യേ​ലി​ല്‍ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മ​ല്ലെ​ങ്കി​ലും ജ​ന​ജീ​വി​തം ഇ​പ്പോ​ഴും സാ​ധാ​ര​ണ​നി​ല​യി​ലാ​ണെ​ന്ന് പാ​ല​ക്കാ​ട് സ്വ​ദേ​ശി നി​ള പ്ര​തി​ക​രി​ച്ചു. ഗാ​സ-​ഇ​സ്ര​യേ​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ മാ​ത്ര​മാ​ണ് പ്ര​ശ്‌​ന​മു​ള്ള​തെ​ന്നും മ​റ്റു​ള്ള ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

ഒ​ന്‍​പ​ത് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ 212 പേ​രാ​ണ് ഓ​പ്പ​റേ​ഷ​ന്‍ അ​ജ​യി​ലൂ​ടെ പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ഇ​വ​രെ സ്വീ​ക​രി​ച്ചി​രു​ന്നു. കേ​ര​ള ഹൗ​സ് അ​ധി​കൃ​ത​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.ഇ​സ്ര​യേ​ലി​ല്‍ നി​ന്നു​മെ​ത്തു​ന്ന മ​ല​യാ​ളി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി കേ​ര​ള ഹൗ​സി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നി​ട്ടു​ണ്ട്. ഫോ​ണ്‍ ന​മ്പ​ര്‍. 01123747079.

അ​തേ​സ​മ​യം, ഇ​സ്രാ​യേ​ലി​ലെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ള്‍ ഉ​ട​നെ അ​ട​യ്ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഓ​പ്പ​റേ​ഷ​ന്‍ അ​ജ​യ് ഒ​രാ​ഴ്ച​യെ​ങ്കി​ലും തു​ട​രു​മെ​ന്നും അ​തി​നാ​ലാ​ണ് ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ങ്ങ​ള്‍ അ​ട​യ്ക്കാ​ത്ത​തെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.