‘സീത’ അയോധ്യയിലേക്ക് ; ‘ശ്രീരാമനും എത്തുന്നു

മുംബൈ: രാമാനന്ദ് സാഗറിന്റെ ‘രാമായണം’ ടെലിവിഷൻ പരമ്പരയിൽ സീതയെ അവതരിപ്പിച്ച നടി ദീപിക ചിഖ്‌ലിയ അയോധ്യയിലെ ശ്രീരാമ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ കാത്തിരിക്കുന്നു.ശ്രീരാമന്റെ വേഷം അവതരിപ്പിച്ച അരുണ്‍ ഗോവിലും ജനുവരി 22 ന് നടക്കുന്ന ചടങ്ങിനെത്തും.

‘ഞങ്ങളെ അയോദ്ധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും അനര്‍ഘമായ നിമിഷമായിരിക്കും അത്. രാമായണത്തില്‍ സീതയെ അവതരിപ്പിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു.രാമായണം പോലെ മാന്ത്രികമായ ഒന്നിന്റെ ഭാഗമാകാൻ കഴിഞ്ഞത് വളരെ ദിവ്യമായ അനുഭവമാണ്. അതിന് ശേഷം പല കഥാപാത്രം ചെയ്‌തെങ്കിലും പ്രേക്ഷകരുടെ ഹൃദയത്തില്‍ താൻ ഇപ്പോഴും സീതയാണ് – ദീപിക പറഞ്ഞു.

Ramayan Old Photo | कैमरा के पीछे ये करते थे रामायण के एक्टर? 'सीता' दीपिका चिखलिया ने शेयर की 33 साल पुरानी फोटो, deepika chikhalia shares behind the camera photo from ramayan

അമിതാഭ് ബച്ചൻ, ഋഷബ് ഷെട്ടി, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, രജനീകാന്ത്, സഞ്ജയ് ലീല ബൻസാലി, ചിരഞ്ജീവി, മോഹൻലാല്‍, ധനുഷ്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.