ആറു ലക്ഷം പരാതി: സ്പെഷ്യൽ ഓഫീസർമാർ വരുന്നു

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ കേരളത്തിലുടനീളം നടത്തിയ നവകേരള സദസിൽ ആകെ കിട്ടിയത് 6,21,167 പരാതികൾ. ഇവ തീർക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്ന കാര്യം സർക്കാറിൻ്റെ പരിഗണനയിലുണ്ട്.പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം വ്യക്തമല്ല.

ഏറ്റവും അധികം പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്- 81354. പാലക്കാട് 61234, കൊല്ലം 50938, പത്തനംതിട്ട 23610, ആലപ്പുഴ 53044, തൃശൂർ 54260, കോട്ടയം 42656, ഇടുക്കി 42234, കോഴിക്കോട് 45897, കണ്ണൂർ 28803, കാസർഗോഡ് 14704 , വയനാട് 20388 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്.

പല ജില്ലകളിലും ആദ്യ ആഴ്ചകളിൽ തീർത്ത പരാതികളുടെ എണ്ണം വളരെ കുറവായിരുന്നു. ചില പരാതികൾ പലതരത്തിലുള്ള നിയമക്കുരുക്കിൽപ്പെട്ടതിനാൽ തീർപ്പാക്കാൻ സമയമെടുക്കുമെന്നാണ് സർക്കാർ വിശദീകരണം.