മിൽമ ഭരണം പിടിക്കാൻ പിടിക്കാനുള്ള സി പി എം നീക്കം പാളി

ന്യൂഡൽഹി: മില്‍മ ഭരണം പിടിക്കാൻ ഇടതുമുന്നണി സർക്കാർ കൊണ്ടുവന്ന ക്ഷീരസംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു.

ഈ ബില്‍കൂടി തള്ളിയതോടെ ഏഴ് ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി.ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത് .

ക്ഷീരസംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാൻ ബില്‍ അധികാരം നല്‍കിയിരുന്നു. ഇതിലൂടെ മില്‍മയുടെ ഭരണം പിടിക്കാമെന്നായിരുന്നു സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.

ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല്, സര്‍വകലാശാല നിയമ ഭേദഗതി ബില്ല്, വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സെര്‍ച്ച് കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ല് എന്നിവയ്ക്ക് നേരത്തെ രാഷ്ട്രപതി അനുമതി നിഷേധിച്ചിരുന്നു. ക്ഷീരസംഘം സഹകരണ ബില്ലും തള്ളിയതോടെ ഇനി രണ്ട് ബില്ലുകളില്‍കൂടിയാണ് രാഷ്ട്രപതിയുടെ തീരുമാനം വരാനുള്ളത്.