രാസായുധങ്ങളെക്കാള്‍ മെച്ചം ജൈവായുധങ്ങളാണ്‌

കൊച്ചി : ” ഇരയായി ഉടുപ്പിട്ട്‌ അഭിനയിക്കുകയാണ്‌ ഇര പിടിക്കുവാനുള്ള പുതിയ തന്ത്രം. ആലയില് കടക്കാനും ആടുകളെ നയിക്കാനും ഇതും ഒരു തന്ത്രമാണെന്ന് പഴമക്കാരും അറിഞ്ഞിരുന്നു”  നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ

പിണറായി വിജയനെയും ഇടതുമുന്നണിയെയും വിമർശിച്ചു പോസ്റ്റിട്ടതിനു പുരോഗമന കലാ സാഹിത്യസംഘം ഹരീഷിനെ വിലക്കിയിരുന്നു.ഇതിൽ പ്രതികരിച്ചാണ്‌ ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്.


 എന്താണ് വൈരുദ്ധ്യാത്മക ഭൗതിക കോമാളിത്തരം എന്ന പഠിക്കാത്ത തലമുറക്കായി സമർപ്പിക്കുന്നു…ഇതാണ് വൈരുദ്ധ്യാത്മക കള്ളത്തരം …പച്ച മലയാളത്തിൽ പറഞ്ഞാൽ ഞമ്മളിടുമ്പം ബർമൂഡാ..ഇങ്ങളിട്ടാൽ കീറിയ കോണകം…എന്തായാലും സഖാവിന്റെ ഈ പ്രസ്താവന പുകസ നേതൃത്വം നൂറ് തവണ കോപ്പിയെഴുതി പഠിക്കുന്നത് നല്ലതാണ്…എന്നാലും നേരം വെളുക്കാനുള്ള സാധ്യത കുറവാണ് …വിജയൻമാഷിന്റെ ഓർമ്മ ദിനമായതുകൊണ്ട് ആ വലിയ മനുഷ്യന്റെ വാക്കുകൾ കൂടി പങ്കുവെക്കുന്നു… ”

ഇരയായി ഉടുപ്പിട്ട്‌ അഭിനയിക്കുകയാണ്‌ ഇര പിടിക്കുവാനുള്ള പുതിയ തന്ത്രം. ആലയില് കടക്കാനും ആടുകളെ നയിക്കാനും ഇതും ഒരു തന്ത്രമാണെന്ന് പഴമക്കാരും അറിഞ്ഞിരുന്നു. ആദാമിന്റെ സന്തതി പരമ്പരയില് ഈ തന്ത്രം ഇപ്പോഴും ഫലിക്കാതിരിക്കുന്നില്ല. അതുകൊണ്ട്‌ ഒരാശയത്തെ നശിപ്പിക്കുവാന് അതേ ഇനത്തില്പ്പെട്ട സൂക്ഷ്മജീവികളെ നിയോഗിക്കാം. രാസായുധങ്ങളെക്കാള് മെച്ചം ജൈവായുധങ്ങളാണ്‌.”

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News