വോട്ടു തേടൽ ദൈവത്തിൻ്റെ പേരിലും…

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേന്ദ്ര മന്ത്രിയും ആററിങ്ങലിലെ എൻ ഡി എ സ്ഥാനാർഥിയുമായ വി മുരളീധരൻ ഫ്‌ളക്‌സ് ബോർഡിൽ മത ചിഹ്നം ഉപയോഗിച്ചു.

ഇടതു മുന്നണിയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയിൽ പയുന്നു.

പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും ചിത്രത്തിനൊപ്പമാണ് മത ചിഹ്നം ഉൾപ്പെടുത്തിയത്. വിവാദമായതിന് പിന്നാലെ ബോർഡുകൾ നീക്കം ചെയ്തിരുന്നു.

വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ളക്‌സുകൾ വെച്ചത്.