മലയാളഭാഷയെ ധന്യമാക്കിയ ചില മറുനാടൻ ഗായകർ .

സതീഷ് കുമാർ വിശാഖപട്ടണം “നിർമ്മല ” എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ പിന്നണി ഗാനസമ്പ്രദായം നിലവിൽ വരുന്നത്. 1948 -ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അത്. കൊച്ചി സ്വദേശിയായ ടി കെ ഗോവിന്ദറാവുവായിരുന്നു മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകൻ… തൊണ്ണൂറു  വർഷത്തെ മലയാള ചലച്ചിത്ര ഗാനചരിത്രം പരിശോധിക്കുകയാണെങ്കിൽ യേശുദാസ് , ജയചന്ദ്രൻ , ബ്രഹ്മാനന്ദൻ , എംജി ശ്രീകുമാർ , തുടങ്ങിയ പ്രമുഖ ഗായകരോടൊപ്പം ഏകദേശം ഇരുപതോളം മറുനാടൻ ഗായകരും മലയാള ചലച്ചിത്ര ഗാനരംഗത്ത് സജീവ സാന്നിദ്ധ്യമായി നിലനിന്നിട്ടുണ്ട്.  ഇതിൽ ഏറ്റവും […]

പൊൻകുന്നം വർക്കിയെ ഓർക്കുമ്പോൾ

സതീഷ് കുമാർ വിശാഖപട്ടണം   1940 – കളിലെ സർ സി പി യുടെ കിരാത ഭരണകാലം. സി പി യുടെ അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരങ്ങളെ കളിയാക്കിക്കൊണ്ട് “മോഡൽ “എന്നൊരു ചെറുകഥ ആയിടെ പ്രസിദ്ധീകൃതമാവുന്നു. പൊൻകുന്നം വർക്കി എന്ന പേരിൽ കഥകളെഴുതുന്ന കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്ന ഒരു അദ്ധ്യാപകനാണ് ഈ കഥയെഴുതിയതെന്നറിഞ്ഞ സർക്കാർ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ആറുമാസം ജയിലിലടക്കുകയും ചെയ്തു. അങ്ങനെ കേരളത്തിൽ കഥയെഴുതിയതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന ആദ്യ എഴുത്തുകാരൻ പൊൻകുന്നം […]

സപ്തസ്വരസുധാ വാഹിനി

സതീഷ് കുമാർ വിശാഖപട്ടണം  വേദകാലത്തിന്റെ സംഭാവനയാണ്  ഭാരതീയ സംഗീതത്തിന്റെ ആത്മാവായ കർണ്ണാടക സംഗീതം. രാഗവും താളവുമാണ് കർണ്ണാടക സംഗീതത്തിന്റെ അടിസ്ഥാന ഭാവങ്ങൾ . രാഗങ്ങളെ സ്വരങ്ങൾ എന്നാണ് കർണ്ണാടകസംഗീതത്തിൽ വിശേഷിപ്പിക്കാറുള്ളത്. സപ്തസ്വരങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏഴു സ്വരങ്ങളുടെ  ഭാവ സുരഭിലമായ സംഗമത്തിലൂടെയാണ് കർണ്ണാടക സംഗീതം ശ്രുതിമധുരമായിത്തീരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുരന്ദരദാസനാണ് കർണാടകസംഗീതത്തിന്റെ പിതാവെന്ന് കരുതപ്പെടുന്നു. ത്യാഗരാജ ഭാഗവതർ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നീ വാഗ്ഗേയന്മാർ കർണ്ണാടകസംഗീതത്തെ സമുജ്ജ്വലമാക്കിയ  ത്രിമൂർത്തികളായാണ് ലോകമെങ്ങും ആദരിക്കപ്പെടുന്നത്.    ഈ ശ്രേണിയിൽ കേരളത്തിന്റെ […]

വടക്കൻപാട്ട് സിനിമകളിലെ പാണനാർ

സതീഷ് കുമാർ വിശാഖപട്ടണം  നാല്പതുകളിലാണെന്നു തോന്നുന്നു ക്ഷേത്രനഗരിയായ ഏറ്റുമാനൂരിൽ ഒരു സാംസ്കാരിക സമ്മേളനം നടക്കുന്നു. ‘ മഹാകവി വള്ളത്തോൾ നാരായണമേനോനാണ് മുഖ്യാതിഥി. സാംസ്കാരിക സദസ്സിനുശേഷം നാട്ടിലെ ചെറുപ്പക്കാരുടെ വക ഒരു ഹാസ്യ കലാപരിപാടിയും സംഘാടകർ ഏർപ്പാട്  ചെയ്തിരുന്നു.                      ഏറ്റുമാനൂരമ്പലത്തിനടുത്ത് താമസിക്കുന്ന ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ പങ്കജാക്ഷൻപിള്ള അന്ന് അവിടെ ഒരു പുതിയ പരിപാടി അവതരിപ്പിച്ചു. ആ ഹാസ്യ കലാപ്രകടനത്തിന്റെ ഇന്നത്തെ പേരാണ്  “മിമിക്രി […]

മഹാകവിയുടെ ഗാനരചനകൾ….

സതീഷ് കുമാർ വിശാഖപട്ടണം   സാഹിത്യ പോഷണം എന്ന ലക്ഷ്യവുമായി  1944- ലാണ് ഭാരതീയ ജ്ഞാനപീഠം  ട്രസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. “ടൈംസ് ഓഫ് ഇന്ത്യ ” ഗ്രൂപ്പിന്റെ ഉടമസ്ഥരായ സാഹു ജെയിൻ കുടുംബത്തിന്റെ ദീർഘവീക്ഷണത്താൽ രൂപവത്ക്കരിക്കപ്പെട്ട  ഈ സ്ഥാപനത്തിന്റെ പേരിൽ നൽകപ്പെടുന്ന ഉന്നത പുരസ്ക്കാരം പിന്നീട് ഇന്ത്യൻ സാഹിത്യലോകത്തെ അവസാന വാക്കായി മാറി .   1965 മുതലാണ്  ഭാരതീയ ഭാഷകളിലെ മികച്ച സാഹിത്യകൃതികൾക്ക് ജ്ഞാനപീഠ പുരസ്ക്കാരം നൽകാൻ തുടങ്ങിയത് . ഒരു ലക്ഷം രൂപയായിരുന്നു സമ്മാനത്തുക . ഇപ്പോൾ  […]

ഗാനരംഗങ്ങളിലെ  അപരിചിതർ.

സതീഷ് കുമാർ വിശാഖപട്ടണം സംഗീത ലോകത്ത് ശതകോടികളുടെ  വ്യാപാരം നടക്കുന്ന ചലച്ചിത്രഗാനങ്ങൾ കേരളീയ ജനത നെഞ്ചിലേറ്റാൻ തുടങ്ങിയിട്ട് കഷ്ടിച്ച്  70 വർഷങ്ങളേ ആയിട്ടുള്ളൂ.  ലോക സിനിമകളിലൊന്നും പാട്ടുകൾക്ക് വലിയ പ്രാമുഖ്യമില്ലെങ്കിലും ഇന്ത്യൻ സിനിമകളിൽ തുടക്കകാലം മുതലേ കഥയോടൊപ്പം തന്നെ കഥാസന്ദർഭങ്ങൾക്ക് അനുസൃതമായി സൃഷ്ടിച്ച ഗാനങ്ങളെ പ്രേക്ഷകർ രണ്ടു കൈകളും നീട്ടി സ്വീകരിച്ചു.  കർണാടക സംഗീതത്തിന്റേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും രാഗരസങ്ങൾ കനിഞ്ഞിറങ്ങിയ ഈ മണ്ണിലെ മനുഷ്യരുടെ ഹൃദയതന്ത്രികൾക്ക് സംഗീതമെന്ന ദിവ്യമായ കല ആസ്വദിക്കാനുള്ള മനസ്സ് ദൈവം അറിഞ്ഞു നൽകിയതാണെന്ന് […]

പൂവുകൾക്ക് പുണ്യകാലം .

സതീഷ് കുമാർ വിശാഖപട്ടണം  മെയ്മാസരാവുകൾ പൂവുകൾക്ക് പുണ്യകാലമാണെന്ന്  എഴുതിയത് മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മ.  (പൂവുകൾക്ക് പുണ്യകാലം  മെയ്മാസ രാവുകൾക്ക് വേളിക്കാലം …”  ചിത്രം ചുവന്ന സന്ധ്യകൾ –  സംഗീതം ദേവരാജൻ – ആലാപനം  പി സുശീല .) https://youtu.be/vQK5oJUgmi8?t=20 ശരിയാണ് … കാലത്തിന്റെ  ഋതുഭേദങ്ങളിലൂടെ വസന്തം  പ്രകൃതിയിൽ പൂക്കളുടെ വർണ്ണക്കാഴ്ചകൾ ഒരുക്കുകയാണ്  മെയ്മാസങ്ങളിൽ . മുറ്റത്ത് നിറഞ്ഞുനിന്നിരുന്ന പൂക്കൾ അപ്രതീക്ഷിതമായി പെയ്ത  മഴയുടെ ആഘാതത്തിൽ കൊഴിഞ്ഞു പോയപ്പോഴാണ് പൂക്കളെക്കുറിച്ചുള്ള ഈ ചിന്തകൾ മനസ്സിൽ ഓടിയെത്തിയത് […]

ലക്ഷാർച്ചനയുടെ പുണ്യവുമായ്…

സതീഷ് കുമാർ വിശാഖപട്ടണം  അടുത്തിടെ ഇന്ത്യ ലോകത്തിനു സംഭാവന ചെയ്ത ബ്രഹ്മാണ്ഡചിത്രമായിരുന്നു “ബാഹുബലി. മലയാളമടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഈ ചിത്രം അത്ഭുതകരമായ ഉജ്ജ്വലവിജയമാണ് കരസ്ഥമാക്കിയത്.       തെലുഗുഭാഷയിൽ നിർമ്മിക്കപ്പെട്ട ഈ സിനിമക്ക് സംഭാഷണങ്ങളും ഗാനങ്ങളുമെഴുതി മനോഹരമായി അണിയിച്ചൊരുക്കിയത്  മലയാളത്തിൽ ഒട്ടനവധി ഗാനങ്ങളെഴുതി പ്രേക്ഷകപ്രശംസ പിടിച്ചെടുത്ത ഒരു ഗാനരചയിതാവാണ് . അഭയദേവിനു ശേഷം നൂറുകണക്കിന് തെലുങ്ക് ചിത്രങ്ങളിൽ സംഭാഷണങ്ങളും ഗാനങ്ങളും എഴുതി ഇന്നും മലയാളക്കരയെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ കവിയാണ്  മങ്കൊമ്പ് ഗോപാലകൃഷ്ണൻ.  തകഴി ശിവശങ്കരപ്പിള്ളയുടെ ഇതിഹാസ ഭൂമികയായ കുട്ടനാട്ടിൽ […]

മോഹൻലാൽ എന്ന  നടനവിസ്മയം

 സതീഷ്കുമാർ വിശാഖപട്ടണം പുതുമുഖങ്ങളെ മാത്രം അണിനിരത്തിക്കൊണ്ട് ഒരു സിനിമ നിർമ്മിക്കണമെന്ന ആശയം നവോദയ അപ്പച്ചന്റെ  മനസ്സിൽ കടന്നു കൂടിയത് 1980 – ലാണ് . മലയാളികളായ ശങ്കറും രവീന്ദ്രനും അഭിനയിച്ച് തമിഴ്നാട്ടിൽ വൻ വിജയം നേടിയെടുത്ത  “ഒരു തലൈ രാഗം “എന്ന തമിഴ് ചിത്രമാണ്  നവോദയ അപ്പച്ചന്റെ  ചിന്തകളെ സ്വാധീനിച്ച മുഖ്യഘടകം.                                അങ്ങനെ ശങ്കർ നായകനായും […]

ചരിത്രം മാറ്റിയെഴുതിയ ഒരു സംഗീത സംവിധായകൻ .

സതീഷ് കുമാർ വിശാഖപട്ടണം ആധുനിക വൈദ്യശാസ്ത്രം ഇന്നത്തെ രീതിയിൽ  പുരോഗമിക്കാതിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ ആന്ധ്രയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമൊക്കെ ചില ലാടവൈദ്യന്മാർ നമ്മുടെ നാട്ടിൽ ചികിത്സിക്കാൻ എത്തുമായിരുന്നുവത്രെ !  ദേശാടനക്കാരായ ഇവർ  ഗ്രാമത്തിലെ ഏതെങ്കിലും സത്രത്തിലോ വീടുകളിലോ അതിഥിയായി താമസിച്ചു കൊണ്ട് ഗ്രാമീണർക്കു വേണ്ട ചികിത്സകളെല്ലാം ചെയ്തുകൊടുത്തിരുന്നത്. എറണാകുളം ജില്ലയിലെ ചെറായിയിലുള്ള കൊറശേരിൽ വീട്ടിൽ ഇങ്ങനെ എത്തിയതായിരുന്നു  ഉത്തരേന്ത്യക്കാരനായ ആ ലാട വൈദ്യൻ .   കൊറശേരിൽ എത്തിയപ്പോഴാണ് അറിയുന്നത് ആ വീട്ടിലെ ഗൃഹനാഥ പ്രസവിച്ചു കിടക്കുകയാണ് […]