തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ പരിഹാസവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്.
വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയാണെന്ന വിവരം പുറത്തുവന്നതാണ് അവര്‍ പ്രതികരിക്കാന്‍ കാരണം.
201720 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചത്
സ്വപ്‌നയുടെ ഫെയ്‌സ്ബുക് പോസ്റ്റ്:
അഴിമതിക്ക് മുന്‍ഗണന നല്‍കുമ്പോള്‍ സത്യസന്ധത തിന്മയായി മാറും. കളി തുടങ്ങിയിട്ടേയുള്ളൂ..കാത്തിരുന്നു കാണുക..എല്ലാം..സര്‍വീസ് ചാര്‍ജ്, മുന്‍കൂര്‍ പണമിടപാടുകള്‍, കിലോമീറ്ററുകളോളം നീളുന്ന ബാഗേജുകള്‍…
സ്വപ്‌ന സുരേഷ് ഒരു ക്ലാസിഫൈഡ് ക്രിമിനലായി മാറി. സംസ്ഥാനത്തെ സേവന നികുതിയും ആദായനികുതിയും ജിഎസ്ടിയും വെട്ടിച്ച്, ഉദ്യോഗസ്ഥരുടെ പിഎഫും ഇഎസ്‌ഐയുടെ മറ്റു സെസുകളും വെട്ടിച്ച് പിതാവുമായി ചേര്‍ന്ന് മകള്‍ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്പോള്‍ ആ അച്ഛനും മകളും സെലിബ്രിറ്റികള്‍!
എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികള്‍ ഈ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാതെ നാടു മുഴുവന്‍ കൊള്ളയടിക്കാന്‍ പരസ്യമായി കൂട്ടുനില്‍ക്കുന്നത്. ഇത് ഇവരില്‍ രണ്ടു പേരില്‍ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവന്‍ ഇതില്‍ പങ്കാളികളാണ്…!
അഭിനന്ദനങ്ങള്‍ മകള്‍ വീണയ്ക്കും കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കും.