November 5, 2026 2:36 pm

‘രാമായണം’ പ്രദർശനത്തിന് ; 70,000 തിയേറററുകളിൽ

മുംബൈ : ഭാരതീയ സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സംരംഭമായ നിതീഷ് തിവാരിയുടെ ‘രാമായണം’ ആഗോളതലത്തിൽ പ്രദർശനത്തിന് ഒരുങ്ങുന്നു.

പ്രൈം ഫോക്കസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് നമിത് മൽഹോത്രയും കന്നട സൂപ്പർസ്റ്റാർ യാഷിൻ്റെ ‘മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ്’ കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ട് ഭാഗങ്ങളായാണ് തയാറാക്കുന്നത്.

ചിത്രത്തിൻ്റെ ആദ്യ ഭാഗം നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 1600 കോടി രൂപയുടെ ബജററിൽ നിർമ്മിച്ച ചിത്രത്തിനായി, 70,000 തിയേറററുകളാണ് ഒരുങ്ങുന്നത്.

Sai Pallavi and Ranbir Kapoor's fresh stills from Ramayana: Part 1 are as  vibrant as expected - India TV News

രണ്ടാം ഭാഗം 2028-ൽ തയാറാവും.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകൾക്ക് പുറമേ വിദേശ വിപണികൾക്കായി ഇംഗ്ലീഷ് പതിപ്പുമുണ്ട്. 2D, 3D, IMAX 3D, 4DX, ScreenX തുടങ്ങിയ അത്യാധുനിക ഫോർമാറ്റുകളിലാണ് ചിത്രത്തിൻ്റെ നിർമ്മാണം.

2024 ഏപ്രിലിൽ മുംബൈയിൽ ആരംഭിച്ച ചിത്രീകരണത്തിനായി മുംബൈ ഫിലിം സിറ്റിയിൽ പുരാതന അയോധ്യയുടെയും കൊട്ടാരങ്ങളുടെയും കൂറ്റൻ സെറ്റുകൾ നിർമ്മിച്ചിരുന്നു.

ഭാരതീയ സംസ്കാരത്തിലും ഇതിഹാസത്തിലും ആഴത്തിൽ വേരൂന്നിയ രാമായണത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ചിത്രം വാല്മീകിയുടെ മൂലഗ്രന്ഥമായ രാമായണത്തെയാണ് പ്രധാനമായും ആധാരമാക്കുന്നത്.

എങ്കിലും വാല്മീകി രാമായണത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ ഭാരതീയ സാഹിത്യത്തിലെ മറ്റു പ്രമുഖ രാമായണ പതിപ്പുകളിൽ നിന്നും, പ്രത്യേകിച്ച് തുളസീദാസ് രചിച്ച ‘രാമചരിതമാനസ്’ പോലുള്ള ഭക്തികാവ്യങ്ങളിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊള്ളുന്നുണ്ട്.

Ramayana: Part 1' advance booking: Ranbir Kapoor, Sai Pallavi and Yash  starrer crosses Rs 17 crore in India and nears USD 3 million overseas six  days before release | Hindi Movie News -

വിവിധ സ്രോതസ്സുകളിൽ നിന്നുള്ള കഥാംശങ്ങൾ കൂട്ടിയിണക്കുന്നത് വഴി കഥാപാത്രങ്ങൾക്ക് കൂടുതൽ വൈകാരിക വ്യാപ്തി നൽകാൻ അണിയറപ്രവർത്തകർക്കായിട്ടുണ്ട്.

ചിത്രത്തിലെ താരനിരയും ഏറെ ശ്രദ്ധേയമാണ്. ശ്രീരാമനായി രൺബീർ കപൂറും, ലങ്കാധിപതിയായ രാവണനായി യാഷും, സീതാദേവിയായി സായ് പല്ലവിയും വേഷമിടുന്നു. മഹാബലി ഹനുമാനായി സണ്ണി ഡിയോളും, ലക്ഷ്മണനായി രവി ദുബേയും എത്തുമ്പോൾ, ദശരഥ മഹാരാജാവായി അരുൺ ഗോവിലും, രാജ്ഞി കൈകേകിയായി ലാറ ദത്തയും അഭിനയിക്കുന്നു.

കൗസല്യയായി ഇന്ദിര കൃഷ്ണൻ, മണ്ഡോദരിയായി കാജൽ അഗർവാൾ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ്, ജടായുവിന്‍റെ ശബ്ദസാന്നിധ്യമായി അനുപം ഖേർ, വിദ്യുജ്ജിഹ്വയായി വിവേക് ഒബ്‌റോയ്, ഭരതനായി ആദിനാഥ് കോത്താരെ എന്നിവരും അണിനിരക്കുന്നുണ്ട്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ സാങ്കേതിക വിദഗ്ധരാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
‘ഡ്യൂൺ’, ‘ഇൻ്റർസ്റ്റെല്ലാർ’, ‘അവതാർ’ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾക്ക് ദൃശ്യവിസ്മയം ഒരുക്കിയ അതേ സാങ്കേതിക വിദഗ്ധരാണ് രാമായണത്തിലും പ്രവർത്തിക്കുന്നത്.

Ramayana Box Office Day 1 Advance Booking (5 Days To Go): Already 6th  Biggest Opening Of Ranbir Kapoor's Career With Pre-Sales!

ഹോളിവുഡിലെ ഇതിഹാസ സംഗീത സംവിധായകനായ ഹാൻസ് സിമ്മറും, സംഗീത മാന്ത്രികൻ എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.

നിതീഷ് തിവാരിയും ശ്രീധർ രാഘവനും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്‍റെ സംഭാഷണങ്ങൾ ശ്രേയസ് ജെയിനും നിതീഷ് തിവാരിയും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.

പങ്കജ് കുമാർ, മഹേഷ് ലിമായെ എന്നിവർ ഛായാഗ്രഹണവും ഹുസൈഫ ലോഖണ്ഡ്വാല ചിത്രസംയോജനവും നിർവഹിക്കുന്നു. പുരാതന ഭാരതത്തിന്‍റെ പശ്ചാത്തലം പുനർനിർമ്മിക്കുന്നതിനായി വലിയ സെറ്റുകൾക്കൊപ്പം അത്യാധുനിക വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം ചലച്ചിത്ര ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News