പ്രവാസി സഖാക്കൾക്ക് ഇതാ ഒരവസരം…

കൊച്ചി : ഇടതുമുന്നണി സർക്കാർ ഇറക്കാൻ ആലോചിക്കുന്ന ‘പ്രവാസി ബോണ്ടുകൾ’ കേരളത്തെ മുടിക്കുമെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സി. ആർ.പരമേശ്വരൻ ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.

അദ്ദേഹത്തിൻ്റെ കുറിപ്പ് താഴെ ചേർക്കുന്നു:

ലോക ബാങ്കിൽ ഏതോ മലയാളി വിരുദ്ധദ്രോഹി ഉണ്ട്.അല്ലെങ്കിൽ,പുട്ടടിക്കാൻ കാശില്ലാതെ ‘എവിടെ നിന്ന് ഇനി കടം വാങ്ങും’എന്ന് വിശന്നിരിക്കുന്ന വിജ്ജുവിന്റെ മുമ്പിൽ പ്രവാസി ബോണ്ട് എന്ന ആശയം ആരെങ്കിലും അവതരിപ്പിക്കുമോ?

അതു പോട്ടെ. ഫേസ്ബുക്കിൽ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിനും എസ്.എഫ്.ഐ.ക്കും ഡി.വൈ.എഫ്.ഐ. ക്കും വേണ്ടി ഏറ്റവും തൊണ്ട കീറുന്നത് ആരാണെന്ന് അറിയാമോ? അത് പ്രവാസി മലയാളികളാണ്. മുപ്പതും നാല്പതും കൊല്ലം മുമ്പത്തെ എസ്.എഫ്.ഐ.നൊസ്റ്റാൾജിയ ആണ് കുരയ്ക്കലിനു പിന്നിലെ പ്രചോദനം.

സ്വന്തം മക്കൾക്ക് ഒക്കെ ലോകത്ത് കിട്ടാവുന്ന ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നൽകി ഉയർന്ന സ്ഥാനങ്ങളിൽ എത്തിച്ച്, ലോലമായ സോഫയിൽ ചാരി കിടന്നാണ് അന്തംകമ്മി പിള്ളേർക്ക് ജീവിതത്തിൽ ഒരിക്കലും ഗതികിട്ടരുത് എന്ന ദുഷ്ടചിന്തയോടെ എസ്എഫ്ഐ മക്കളോട് ‘സമരം ചെയ്യൂ,ഇനിയും സമരം ചെയ്യൂ, അടിക്കൂ, തൊഴിക്കൂ,എന്നൊക്കെ അമേരിക്കയിലെയും യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും ഗൾഫിലെയും ശതകോടീശ്വരന്മാരും ശതകോടീശ്വരികളും ആഹ്വാനം ചെയ്യാറുള്ളത് .കേരളം മുടിപ്പിക്കാൻ ജനിച്ചവന്റെ മഹത്വം നിരന്തരം പ്രഘോഷിക്കുന്നത്.

പ്രവാസികളായ ഈ വിപ്ലവ സ്നേഹികൾ’ ഞാൻ മുൻപേ, ഞാൻ മുൻപേ’ എന്ന മട്ടിൽ തിക്കിത്തിരക്കി വാങ്ങട്ടെ ബ്രണ്ണന്റെ പ്രവാസി ബോണ്ടുകൾ. ആ കാശ് പണ്ടാരമടങ്ങും എന്നത് തീർച്ച. ഇനി പണ്ടാരമടങ്ങിയാൽ തന്നെ എന്താ? വിപ്ലവത്തിന് വേണ്ടിയാണ് പണ്ടാരമടങ്ങിയത് എന്ന് ആശ്വസിക്കാമല്ലോ. പ്രവാസി സഖാക്കളെ, ഇതാണ് നിങ്ങളുടെ വിശ്വസ്തത തെളിയിക്കാനുള്ള ശരിയായ അവസരം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News